l o a d i n g

ഗൾഫ്

സൗദി ഓജര്‍ കമ്പനി മുന്‍ ഇന്ത്യന്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എംബസി സഹായം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

റിയാദ്: സൗദി ഓജര്‍ കമ്പനിയുടെ മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഇനിയും ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദി ഓജര്‍ കമ്പനിയുടെ പാപ്പരത്വ ട്രസ്റ്റി ആയ യൂസഫ് അബ്ദുല്‍റഹ്‌മാന്‍ അല്‍സുബൈലുമായി സഹകരിച്ചാണ് മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള അവസരം എംബസി വീണ്ടും ഒരുക്കിയിട്ടുള്ളത്. ലഭിക്കാനുള്ള കുടിശ്ശിക തടസങ്ങളില്ലാതെ എത്രയും വേഗം ലഭ്യമാവാന്‍ ഇതു സഹായകരമാവും.

നിങ്ങള്‍ സൗദി ഓജര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനാണെങ്കില്‍, അല്ലെങ്കില്‍ അത്തരത്തില്‍ ഒരാളെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അവരുടെ നിലവിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, ഇപ്പോഴത്തെ താമസ വിലാസം) എന്നിവ ഈ ലിങ്കില്‍ https://ehqaq.sa/saudiogerreq/action/signup/lang/en അപ്‌ഡേറ്റ് ചെയ്യണം. അല്ലെങ്കില്‍ ഇവിടെ നല്‍കിയിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും വിവരങ്ങള്‍ നല്‍കാവുന്നതാണ്.

സൗദി ഓജര്‍ കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരായ ആയിരത്തോളം പേര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും കൈപ്പറ്റിയിട്ടില്ല. ഈ വിവരങ്ങള്‍ പരമാവധി ഷെയര്‍ ചെയ്ത് അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ സഹകരിക്കണമെന്ന് എംബസി അഭ്യര്‍ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026