l o a d i n g

കായികം

പിഎസ്എംഒ കോളേജ് അലുംനി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

ജിദ്ദ: തിരുരങ്ങാടി പിഎസ്എംഒ കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 24 വെള്ളിയാഴ്ച ഫൈസലിയയിലെ സ്പാനിഷ് അക്കാഡമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങള്‍ രാത്രി ഒമ്പത് മണിക്ക് ആരംഭിക്കും. റിയാദിലെ അല്‍ നാസര്‍ ക്ലബ്ബിലെ മലയാളി ബാഡ്മിന്റണ്‍ താരം ആമിന റിഹാം കൊമ്മേരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യു.

പിഎസ്എംഒ പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബ്ലൈസ് വാരിയര്‍സ്, വിക്ടര്‍ വൈപേഴ്സ്, അയണ്‍ ടൈറ്റന്‍സ്, തണ്ടര്‍ സ്‌ട്രൈക്കേഴ്‌സ് എന്നീ നാലു ക്ലബുകള്‍ തമ്മിലാണ് മത്സരങ്ങള്‍.

മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി എ, പിഎസ്എംഒ പൂര്‍വ വിദ്യാര്‍ത്ഥികളിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി ബി, മറ്റ് കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി സി എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കായി സിംഗിള്‍ മത്സരങ്ങളുമുണ്ട്.

വെള്ളിയാഴ്ച രാത്രി ഒന്‍മ്പത് മണിക്ക് തുടങ്ങി ഒരു മണിയോടെ അവസാനിക്കുന്ന രൂപത്തില്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ആദ്യമായാണ് ഒരു അലുംനി സംഘടന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

കളി ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ജിദ്ദയിലെ എല്ലാ മലയാളി കായിക പ്രേമികളേയും കുടുംബ സമേതം സ്പാനിഷ് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സീതി കൊളക്കാടന്‍, അഷ്‌റഫ് കുന്നത്ത്, മൊയ്ദു വലിയകത്ത്, അനീസ് കല്ലിങ്ങല്‍, ഡോ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026