l o a d i n g

ഗൾഫ്

ബി.എം.സി. ശ്രാവണ മഹോത്സവം 2025: 1200-ല്‍ അധികം തൊഴിലാളികള്‍ക്കായി ഓണസദ്യ ഒരുക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

മനാമ: മെഗാമാര്‍ട്ട് അവതരിപ്പിച്ച ബഹ്റൈന്‍ മീഡിയ സിറ്റിയുടെ (ബി.എം.സി.) 30 ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയായ 'ബി.എം.സി. ശ്രാവണ മഹോത്സവം 2025'-ന്റെ ഭാഗമായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ 1200-ല്‍ അധികം തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ചാരിറ്റി ഓണസദ്യയും ഓണാഘോഷവും ശ്രദ്ധേയമായി.

രാവിലെ 11 മണിക്ക് ബി.എം.സി.യില്‍ ആരംഭിച്ച പരിപാടിയില്‍, ബഹ്റൈന്‍ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്‍മാനും പാര്‍ലമെന്റ് അംഗവുമായ ഡോ. ഹസന്‍ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുത്തു.

ബഹ്റൈന്‍ ഫിലാന്ത്രോപിക് സൊസൈറ്റി പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ ഹിസ് എക്സലന്‍സി മുഹമ്മദ് ഹുസൈന്‍ ജനാഹി, അല്‍ ഖാദിസിയ യൂത്ത് എംപവര്‍മെന്റ് സെന്റര്‍ പ്രസിഡന്റ് യൂസഫ് ജറാ അല്‍ ദോസരി, ശ്രീലങ്കന്‍ അംബാസഡര്‍ ഷാനിക ദിസനായകേ, നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥ രാജ് വാഗ്ലെ, ബംഗ്ലാദേശ് അംബാസഡര്‍ എം.ഡി. റൈസ് ഹസന്‍ സരോവര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

ബി.എം.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷ പ്രസംഗത്തില്‍ ചാരിറ്റി ഓണസദ്യയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ബഹ്റൈന്‍ മീഡിയ സിറ്റിയുടെ സാമൂഹിക സേവന പദ്ധതികളെക്കുറിച്ചും ബി.എം.സി.യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം അതിഥികള്‍ക്ക് വിശദീകരിച്ചു.

ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഏവരുമായി കുശലം പറഞ്ഞ് അനുഗ്രഹം ചൊരിയാന്‍ മാവേലിയും പരിപാടിയില്‍ എത്തിയിരുന്നു. അതിഥികള്‍ ബി.എം.സി.ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു, എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങിലെത്തിയ അതിഥികളെ ഫ്രാന്‍സിസ് കൈതാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, മോനി ഒടികണ്ടത്തില്‍, ബഷീര്‍ അംബലായി, ജേക്കബ് തെക്കും തോട്, മനോജ് വടകര തുടങ്ങിയവരും സംസാരിച്ചു.

നിഷ ഫ്രാന്‍സിസ്, ശ്രാവണ മഹോത്സവം 2025 വൈസ് ചെയര്‍മാന്‍ ഷറഫ് അലി കുഞ്ഞ്, ചീഫ് കോര്‍ഡിനേറ്റര്‍ മണിക്കുട്ടന്‍, സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. രാജീവന്‍, വിവിധ കണ്‍വീനര്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍, ബി.എം.സി. കുടുംബാംഗങ്ങള്‍ എന്നിവര്‍ എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

പാപ്പിലോണ്‍ റെസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ സദ്യയും പരിപാടിയുടെ സംഘാടന മികവും മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും എടുത്തുപറഞ്ഞു. എം.എഫ്.ബി. ഫുഡ്സ് സ്വാദിഷ്ടമായ നിരവധി മധുരപലഹാരങ്ങളും ഒരുക്കി. ടഗ് ഓഫ് വാര്‍, കെ.എന്‍.ബി.എ., എല്‍.ഒ.സി., സിസ്റ്റേഴ്സ് നെറ്റ്വര്‍ക്ക്, പത്തേമാരി, സൗഹൃദ കൂട്ടായ്മ, മലയാളി ലേഡീസ് ഗ്രൂപ്പ്, കാരുണ്യ തീരം എന്നീ സംഘടനകളിലെ അന്‍പതിലധികം വളണ്ടിയര്‍മാരാണ് ഓണസദ്യ വിളമ്പാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത്.

പരിപാടിയുടെ ഭാഗമായി അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു. വിവിധ കലാകാരന്മാര്‍ തൊഴിലാളികള്‍ക്കായി അവതരിപ്പിച്ച കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. രാജേഷ് പെരുങ്ങുഴി, ധനുശ്രീ, സുഹാന സനോഫര്‍, ആരാധനാ രാജീവ് എന്നിവര്‍ അവതാരകരായ പരിപാടിക്ക് ശ്രാവണ മഹോത്സവം 2025 ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026