l o a d i n g

ഗൾഫ്

പ്രവാസി മഹോത്സവം - ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബര്‍ 26 ന് ദുബായില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

ദുബായ്: പ്രവാസ ലോകത്തിനു പുത്തന്‍ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം സിറ്റി ഗോള്‍ഡ് ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025, ദുബായില്‍ നടക്കും. ഇത്തിസലാത്ത് അക്കാദമിയില്‍ ഒക്ടോബര്‍ 26 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11 മണി വരെ നീണ്ട് നില്‍ക്കുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ 15,000 ത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം പ്രവാസി മഹോത്സവത്തിനു കൊഴുപ്പേകും. പ്രവാസികളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഉത്സവമായി അരങ്ങേറുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിനെ വരവേല്‍ക്കാന്‍ പ്രവാസി ലോകം ഒരുങ്ങിക്കഴിഞ്ഞു. സംഗമത്തില്‍ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ് വ്യക്തിത്വങ്ങള്‍ക്ക് ബിസ്‌പ്രൈം അവാര്‍ഡ് നല്‍കി ആദരിക്കും.

ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ അരങ്ങേറും. കള്‍ച്ചറല്‍ ഹാര്‍മണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാര്‍ അണി നിരക്കുന്ന ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്, കാസര്‍ഗോഡിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന നാടന്‍ കലകള്‍, അവാര്‍ഡ് നൈറ്റ്, സദസ്സിന് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവം സമ്മാനിച്ച് അറബ് ഫ്യൂഷന്‍ പ്രോഗ്രാമുകള്‍, മാജിക്കല്‍ മൊമെന്റ്‌സ്, ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മൈലാഞ്ചി മൊഞ്ചിന്റെ സൗന്ദര്യവുമായി മെഹന്തി ഡിസൈന്‍ മത്സരം, പാചക കലയിലെ രാജ്ഞിയെ കണ്ടെത്താന്‍ കിച്ചണ്‍ ക്യൂന്‍, മെഡിക്കല്‍ ഡ്രൈവ് തുടങ്ങിയവയെല്ലാം ഉത്സവത്തിന് നിറം പകരും.

ഒക്ടോബര്‍ 10 ന് ആരംഭിച്ച് ഒക്ടോബര്‍ 26 ന് അവസാനിക്കുന്ന രീതിയില്‍ തയ്യാറാക്കിയ ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്‌ബോള്‍ മേളയും വുമന്‍സ് കോണ്‍ക്ലെവും വിപുലമായ തോതില്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.

പരിപാടിയുടെ വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പത്മശ്രീ എം.എ. യൂസഫ് അലി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി വി അബ്ദുല്‍ വഹാബ് എം പി, ഹാരിസ് ബീരാന്‍ എം പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി , പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബസലി ശിഹാബ് തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ , എന്‍.എ ഹാരിസ് എം.എല്‍.എ, അറബ് രാജ്യങ്ങളിലെ പ്രമുഖര്‍, സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കായി ദുബായിലെ വിവിധ സ്ഥലങ്ങളായ ദേര, ബര്‍ദുബായ്, കറാമ, സത്വ, അല്‍ ഖിസൈസ് എന്നിവിടങ്ങളില്‍ നിന്നും സൗജന്യ ബസ് സര്‍വ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ 20 മിനുട്ട് ഇടവിട്ട് ഷട്ടര്‍ ബസ്സും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ഈ മഹാസംഗമം പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മാറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് പരിവാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ദുബായ് കെ എം സി സി സംസ്ഥാന ജന. സെക്രട്ടറിയും ഹല കാസ്രോഡ് മുഖ്യ രക്ഷാധികാരിയും കൂടിയായ യഹ്യ തളങ്കര, സംഘാടന സമിതി ചെയര്‍മാന്‍ സലാം കന്യപ്പാടി, ജനറല്‍ കണ്‍വീനര്‍ ഹനീഫ് ടി ആര്‍, ട്രഷര്‍ ഡോ. ഇസ്മയില്‍ , സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, മീഡിയ വിംഗ് ചെയര്‍മാന്‍ പി ഡി നൂറുദ്ദീന്‍ ജില്ല കെഎംസിസി ഭാരവാഹികളായ കെ പി അബ്ബാസ്, റഫീഖ് പടന്ന, സുബൈര്‍ അബ്ദുല്ല, ബഷീര്‍ പാറപ്പള്ളി, അഷറഫ് ബായാര്‍, ആസിഫ് ഹൊസങ്കടി, റഫീഖ് കാടങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026