l o a d i n g

ഗൾഫ്

ബഹുസ്വരത, നീതി, സമാധാനം ഇസ്ലാഹി സെന്റര്‍ ദേശീയ കാമ്പയിന് ഖോബാറില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

അല്‍ ഖോബാര്‍: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്‍ ''ബഹുസ്വരത, നീതി, സമാധാനം'' എന്ന പ്രമേയത്തില്‍ ഖോബാര്‍ ഏരിയയുടെ ഉദ്ഘാടനം സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സെന്റര്‍ സെക്രട്ടറി ഉബൈദ് കക്കോവ് സ്വാഗതം പറഞ്ഞു. സെന്റര്‍ പ്രസിഡന്റ് അന്‍ഷാദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ സുല്ലമി ചെറുവടി പ്രമേയ അവതരണം നടത്തി.

പ്രമേയാവതരണത്തില്‍ ഇഖ്ബാല്‍ സുല്ലമി പറഞ്ഞു, ബഹുസ്വരത എന്നത് സമൂഹത്തില്‍ വ്യത്യസ്ത മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും സമാന ബഹുമാനം നല്‍കുന്ന മനോഭാവമാണെന്നും, നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നതിലാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതിയെന്നും, സമാധാനം മാനവമനസ്സുകളുടെ അന്തരീക്ഷത്തില്‍ വളരേണ്ട മൂല്യമായാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ കാമ്പയിന്റെ ലക്ഷ്യം സാമൂഹ്യ ഐക്യം, സഹവര്‍ത്തിത്ത്വം, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. മതപരമായ മതിലുകള്‍ തകര്‍ത്തു മനുഷ്യസൗഹൃദ മൂല്യങ്ങള്‍ വളര്‍ത്തുക എന്നതാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പ്രധാന സന്ദേശം എന്നും പ്രഭാഷകര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 2025 വരെ നീളുന്ന ഈ ദേശീയ കാമ്പയിന്‍ സൗദിയിലെ വിവിധ മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, യുവജന സംഗമങ്ങള്‍ തുടങ്ങിയവയിലൂടെ വ്യാപകമായ സാമൂഹ്യ സന്ദേശം പ്രചരിപ്പിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026