l o a d i n g

ഗൾഫ്

'നമ്മളോത്സവം 2025' സംഘാടക സമിതി രൂപികരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

ിയാദ് : നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ബ്രീസ് റെസ്റ്റോറന്റ് പ്രസന്റ്‌സ് 'നമ്മളോത്സവം 2025' സംഘാടക സമിതി രൂപികരിച്ചു. ഒക്ടോബര്‍ 31 വെളളിയാഴ്ച റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പരിപാടി അരങ്ങേറുന്നത്. ലൂഹമാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യൂനസ് പടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ ഫിഗര്‍ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ്, ഡാന്‍സ്, ഒപ്പന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ആരിഫ് വൈശ്യംവീട്ടില്‍ (ചെയര്‍മാന്‍), ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള (വൈസ് ചെയര്‍മാന്‍), കബീര്‍ വൈലത്തൂര്‍, ഫാറൂഖ് പൊക്കുളങ്ങര, ഷഹീര്‍ ബാബു, സിറാജുദ്ധീന്‍ ഓവുങ്ങല്‍, സലിം പി വി, മുഹമ്മദ് യൂനസ് ടി കെ, ഷാഹിദ് അറക്കല്‍, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാല്‍, സയ്യിദ് ഷാഹിദ് (കണ്‍വീനര്‍മാര്‍), അലി പൂത്താട്ടില്‍, ഫിറോസ് കോളനിപ്പടി, ഉണ്ണിമോന്‍ പെരുമ്പിലായി, സലിം അകലാട്, ഫായിസ് ബീരാന്‍, അന്‍വര്‍ ഖാലിദ്, സലിം പെരുമ്പിള്ളി, നൗഫല്‍ തങ്ങള്‍, ശറഫുദ്ധീന്‍ ചാവക്കാട്, പ്രകാശന്‍ ഇ ആര്‍, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാന്‍, സാലിഹ് മുഹമ്മദ്, അബ്ബാസ് കൈതമുക്ക്, ജഹാംഗീര്‍, റഹ്‌മാന്‍ തിരുവത്ര, ഷഹബാസ് പാലയൂര്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഷാജഹാന്‍ മുഹമ്മദുണ്ണി കമ്മിറ്റി അംഗംങ്ങളെ പ്രഖ്യാപിച്ചു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ള ചാവക്കാട് താലൂക്കില്‍ നിന്നുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 0506635447, 0505892691

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026