l o a d i n g

ഗൾഫ്

ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അസ്സുഹ്ബ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

ജിസാന്‍ : ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ജീവിതം ലക്ഷ്യവും, ദൗത്യവും എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതനും ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടറുമായ ഫൈസല്‍ മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഒരു മനുഷ്യന്റെ സുപ്രധാനമായ ലക്ഷ്യം തൗഹീദില്‍ അടിയുറച്ച ജീവിതമാണ്. ജീവിതത്തില്‍ അങ്ങോളം ശിര്‍ക്ക് കലരാതെ , പ്രവാചകന്റെ സുന്നത്തുകള്‍ മുറുകെ പിടിച്ചു ജീവിതം മുന്നോട്ടു നായിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജിസാന്‍ തമറിന്‍ന്ത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതവും പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കട അധ്യക്ഷതയും വഹിച്ചു. സുഫിയാന്‍ ഫൈസല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ഹിജാബ് വിലക്കേര്‍പ്പെടുത്തിയ സംഭവം മതനിരപേക്ഷ സമൂഹത്തിനു യോജിക്കാത്തതും ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശ ലഘനവുമാണെന്നു സംഗമം അഭിപ്രായപ്പെട്ടു.

കുടുംബ സംഗമത്തോടാനുബന്ധിച്ചു കുട്ടികള്‍ക്ക് നടത്തിയ കളറിംഗ് മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ സെല്ല അഫ്നാന്‍, ഹംദാ ഫാത്തിമ,ഫാത്തിമ ഇസ്മയില്‍ എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ റിദ, സ്വാലിഹ് നൗഷാദ്, ഹൈസിന്‍ മുഹമ്മദ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനം നൗഷാദ് മുക്കം നല്‍കി.

സുല്‍ഫിക്കറലി, ജമാല്‍ പത്തപ്പിരിയം, ആയത്തുള്ള മുഹമ്മദ്, ശിഹാബ് അയനിക്കോഡ്, അബ്ദുല്‍ റസാക്ക് വാഴക്കാട്, സഫീര്‍ മുക്കം എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026