l o a d i n g

ഗൾഫ്

സൈക്കിളില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന അരുണ്‍ തഥാഗത്തിന് റിയാദില്‍ എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

റിയാദ്: സൈക്കിളില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന എറണാകുളം അമ്പലമുകള്‍ സ്വദേശി അരുണ്‍ തഥാഗത്തിന്, റിയാദില്‍ എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ (എടപ്പ) സ്വീകരണം ഒരുക്കി. പാരീസിലെ ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് 2024 ജൂലൈയിലാണ് അരുണ്‍ സൈക്കിള്‍ യാത്ര ആരംഭിച്ചത്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലെ വിവിധ രാജ്യങ്ങള്‍ താണ്ടി തുര്‍ക്കിയില്‍ നിന്നാണ് സൗദി തലസ്ഥാനമായ റിയാദില്‍ എത്തിയത്. ഇതു വരെ 55 ല്‍ പരം രാജ്യങ്ങള്‍ പിന്നിട്ട യാത്ര ഗള്‍ഫ് രാജ്യങ്ങള്‍ താണ്ടി വീണ്ടും യൂറോപ്പില്‍ എത്തി റഷ്യ, ചൈന, നേപ്പാള്‍ വഴി 2026 ആഗസ്റ്റില്‍ കൊച്ചിയില്‍ തിരിച്ചെത്തും.

എറണാകുളം കളക്ട്രേറ്റിലെ റവന്യൂ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ അരുണ്‍ അവധിയെടുത്താണ് യാത്ര നടത്തുന്നത്. രണ്ടു ലക്ഷം രൂപയ്ക്ക് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത സര്‍ളി സൈക്കിളിലാണ് ലോക സഞ്ചാരം. 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന യാത്രയ്ക്ക് 20 ലക്ഷം വായ്പയെടുത്തു. ദിവസവും 50 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര ചെയ്യുന്ന അരുണിന് പച്ചക്കറികളും, പഴങ്ങളും ജൂസും മാത്രമാണ് ഭക്ഷണം. യാത്രികര്‍ക്കുള്ള ക്യാമ്പുകളിലാണ് മിക്കപ്പോഴും താമസം. ഗൗതമ ബുദ്ധനോടുള്ള ആരാധന കാരണമാണ് പേരിനോടൊപ്പം തഥാഗത് എന്ന് ചേര്‍ത്തത്.

മലാസിലെ അല്‍മാസ് റെസ്റ്റോറന്റ് ഹാളില്‍ എടപ്പ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധിഖ് തുവൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, എടപ്പ ചെയര്‍മാന്‍ അലി ആലുവ അരുണ്‍ തഥാഗതിന് പൊന്നാട നല്‍കി ആദരിച്ചു. യാത്രാ അനുഭവങ്ങള്‍ സദസ്സുമായി പങ്കു വച്ച അരുണ്‍, വിവിധ സംസ്‌കാരങ്ങളെ കണ്ടറിയുക, പുഞ്ചിരിയും സന്തോഷവും പകര്‍ന്ന് അതിരുകളില്ലാത്ത ലോകത്തിനായി മുന്നേറുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടു. എടപ്പ അഡൈ്വസറി മെമ്പര്‍മാരായ ഗോപകുമാര്‍ പിറവം, എം സാലി ആലുവ, സലാം പെരുമ്പാവൂര്‍, അഷറഫ് മുവ്വാറ്റുപുഴ, ഷുക്കൂര്‍ ആലുവ, എടപ്പ വുമണ്‍സ് കളക്ടീവ് പ്രധിനിധി സബീന സാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഡ്വ. അജിത്ഖാന്‍, ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍, അജ്നാസ് കോതമംഗലം, അജീഷ് ചെറുവട്ടൂര്‍, ജസീര്‍ കോതമംഗലം, മുഹമ്മദ് ഉവൈസ്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, ജലീല്‍ ഉളിയന്നൂര്‍, മുജീബ് മൂലയില്‍, അനസ് കോതമംഗലം, അബ്ദുള്ള മാഞ്ഞാലി, നാസര്‍ ആലുവ, കരീം മേതല, പരീത് നെല്ലിക്കുഴി, മുഹമ്മദ് തസ്ലീം, വിപിന്‍ ആന്റണി, സജി കുമാര്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026