l o a d i n g

ബിസിനസ്

'അറട്ടൈ'യുടെ പേര് മാറ്റില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു

Thumbnail
Publisher By     BY - DESK
October 26, 2025

ചെന്നൈ: വാട്ട്സ്ആപ്പിന് വെല്ലുവിളിയായി സോഹോ (Zoho) തദ്ദേശീയമായി നിര്‍മ്മിച്ച മെസേജിംഗ് ആപ്പായ 'അറട്ടൈ'യുടെ പേര് മാറ്റണമെന്ന വിവാദം കനക്കുന്നതിനിടെ, പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാപകന്‍ ശ്രീധര്‍ വെമ്പു വ്യക്തമാക്കി. ഉത്തരേന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന കാരണത്താല്‍ പേര് മാറ്റണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 'അറട്ടൈ' എന്ന വാക്കിന് തമിഴില്‍ 'സംസാരം' അല്ലെങ്കില്‍ 'ചാറ്റ്' എന്നാണര്‍ത്ഥം.

'അറട്ടൈ' എന്നത് ചാറ്റിങ്ങിനുള്ള ഒരു ലളിതമായ ഉല്‍പ്പന്നമായി തോന്നാമെങ്കിലും, സോഹോയുടെ 'സ്വദേശി കാഴ്ചപ്പാടാണ്' ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഇന്ത്യന്‍ കമ്പനിക്ക് അവരുടെ ഉല്‍പ്പന്നത്തിന് പ്രാദേശിക ഭാഷാപരമായ പേര് നല്‍കാനുള്ള അവകാശത്തെയാണ് ഈ വിവാദം ചോദ്യം ചെയ്യുന്നതെന്ന് വിവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്് വെമ്പു പറഞ്ഞു.

ആമസോണ്‍ വെബ് സര്‍വീസസ് (AWS), അസൂര്‍ (Azure), ഗൂഗിള്‍ ക്ലൗഡ് (Google Cloud) പോലുള്ള ആഗോള ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ ആശ്രയിക്കാതെ, സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലാണ് 'അറട്ടൈ' പ്രവര്‍ത്തിക്കുന്നത്. കേവലം 'ചാറ്റ്' എന്നതിലുപരി, ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വമാണ് ഈ ആപ്പ് ലക്ഷ്യമിടുന്നത്. തമിഴ്‌നാട് അടക്കമുള്ള ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പ്രതിഭകളെ ഉപയോഗിച്ച് ആഗോള നിലവാരമുള്ള സാങ്കേതികവിദ്യ കെട്ടിപ്പടുക്കാനുള്ള സോഹോ കോര്‍പ്പറേഷന്റെ ശ്രമങ്ങളുടെ പ്രതീകമായി 'അറട്ടൈ' എന്ന പേര് തുടരുമെന്നും, പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വെമ്പു ആവര്‍ത്തിച്ചു.

രണ്ടു പതിറ്റാണ്ടിലേറെയുള്ള സോഹോയുടെ എഞ്ചിനീയറിംഗ്, ഗവേഷണ വൈദഗ്ദ്ധ്യം ഈ ആപ്പിന്റെ വിജയത്തിന് പിന്നിലുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഗ്രൂപ്പ് കോളിംഗ്, മള്‍ട്ടി-ലാംഗ്വേജ് യു.ഐ പിന്തുണ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണ് 'അറട്ടൈ' അവതരിപ്പിച്ചിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026