l o a d i n g

കായികം

ജിദ്ദയില്‍ മീഡിയവണ്‍ സൂപ്പര്‍ കപ്പില്‍ സമായുണൈറ്റഡ് എഫ്സിക്ക് കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ : സൗദിയിലെ ജിദ്ദയില്‍ മീഡിയവണ്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ സൂപ്പര്‍ കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ സമായുണൈറ്റഡ് എഫ്സിക്ക് കിരീടം. എതിരില്ലാത്ത നാല് ഗോളിനാണ് അബീര്‍ സലാമത്തക് എഫ്‌സിയെ തകര്‍ത്ത് തകര്‍പ്പന്‍ വിജയം സ്വാന്തമാക്കിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മീഡിയവണ്‍ സാരഥികളായ നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍, ഫസല്‍ കൊച്ചി എന്നിവരുടെ സാന്നിധ്യത്തില്‍, ടൈറ്റില്‍ സ്‌പോണ്‍സറായ കാഫ് ലോജിസ്റ്റിക്‌സിന്റെ സിഇഒ അനീസ് മണ്ണത്താന്‍ ജിദ്ദ സൂപ്പര്‍ കപ്പ് കിരീടം സമ്മാനിച്ചു. മീഡിയവണ്‍ സൗദി & ബഹ്‌റൈന്‍ റീജിയണല്‍ ഹെഡ് ഹസനുല്‍ ബന്ന പ്രൈസ് മണിയും വിജയികള്‍ക്ക് കൈമാറി. റണ്ണര്‍ അപ് കിരീടം അബീര്‍ സലാമത്തക്ക് എഫ്സി, ഐവഫുഡ്‌സ് സി ഇ ഒ ഷമീര്‍ ബാബു, ഇഎഫ്എസ് ലോജിസ്റ്റിക്‌സിന്റെ ട്രെയ്‌നിങ് പ്രോഗ്രാം ഡെവലെപ്‌മെന്റ് മാനേജര്‍ ബാസില്‍ ബഷീര്‍ എന്നിവര്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ മികച്ച ടീമായ സമയുടെ ഷെയ്‌നാണ് മികച്ച പ്ലെയറും മാന്‍ ഓഫ്ദി മാച്ചും. മികച്ച ഗോള്‍ കീപ്പര്‍ സമയുടെ നിഹാലാണ്. മികച്ച ഡിഫന്‍ഡര്‍ പുരസ്‌കാരം സലാമത്തക് എഫ്‌സിയുടെ ഫഹൂതിനും സമ്മാനിച്ചു. നാല് ജൂനിയര്‍ ടീമുകളുടെ സൗഹൃദ മത്സരവും ടൂര്ണമെന്റിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു..
ജിദ്ദയിലേക്ക് ആദ്യമായെത്തിയ മീഡിയവണ്‍ സൂപ്പര്‍ കപ്പ് ജിദ്ദയിലെ കളിയാരാധകര്‍ ഏറ്റെടുത്തു. മത്സരം വീക്ഷിക്കാന്‍ കുടുംബങ്ങള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ഒളിമ്പിക് വില്ലേജ്ജ് സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.

സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, കാഫ് ലോജിസ്റ്റിക്സ് റീജിയണല്‍ മാനേജര്‍ അജ്മല്‍ നാസര്‍, എച്ച്എംആര്‍ മാനേജിങ് ഡയറക്ടര്‍ നൗഫല്‍, ജയ് മസാല സെല്‍സ് മാനേജര്‍ അഭിലാഷ്, ഡോ. കെ.എം. അഷ്റഫ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ബദര്‍ അല്‍ തമാം, റാഹില്‍ നാസിം സി.ഇ.ഒ നോമിസോ ടെക്‌നോളജി, യൂറോതെറം റീജിയണല്‍ മാനേജര്‍ ഇജാസ്, സഹീറുദീന്‍ ഷിഫാ ജിദ്ദ, സിന്‍ഡാല്‍ ഗ്രൂപ്പ് സെയില്‍സ് മാനേജര്‍ അനീസ് ഒളകര എന്നിവര്‍ ചടങ്ങില്‍ അതിഥി കളായെത്തി.

മീഡിയവണ്‍ സാരഥികളായ നജുമുദ്ദീന്‍, ഫസല്‍ മുഹമ്മദ്, റാഷിദ് സി.എച്ച് , ബഷീര്‍ ചുള്ളിയന്‍, അബ്ഷീര്‍, മിസ് അബ് ,ഫഹദ്, യൂസുഫലി കൂട്ടില്‍, മുനീര്‍, തമീം അബ്ദുള്ള ,ഫാസില്‍, നിസാര്‍, സൈനുല്‍ ആബിദീന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026