l o a d i n g

ഗൾഫ്

ഇസ്മ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് സാദിഖ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 26, 2025

റിയാദ് : റിയാദിലെ അല്‍ ഖലീജ് മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്മ മെഡിക്കല്‍ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇസ്മ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ റിയാദിലെ ബിസിനസ്സ്, കലാ സാംസ്‌കാരിക ജീവകാരുണ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സാധാരണക്കാര്‍ക്ക് സാധ്യമാകുന്ന ചിലവില്‍ മലയാളി നേത്രോഗ വിഭാഗം, ദന്തരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ തുടങ്ങി അത്യാധുനിക മിഷിനറികളുടെ സഹായത്തോടെ അതിനൂതന ചികിത്സയും പള്‍മനോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോഡോണ്ടിക്, ജനറല്‍ ഡെന്റല്‍ ട്രീറ്റ്‌മെന്റ്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്‌സറേ, ലബോറട്ടറി, ഫാര്‍മസി എന്നീ ഡിപ്പാര്‍റ്റ്‌മെന്റുകളുടെ സേവനവും ലഭ്യമാണ്. അതോടൊപ്പം തന്നെ ഗൈനെക്കോളജി, പീഡിയാട്രിക്, സ്‌കിന്‍ & കോസ്മെറ്റോളജി, ഇ എന്‍ ടി വിഭാഗങ്ങളും ഒപ്റ്റിക്കല്‍ സെന്ററും ഉടന്‍തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇഖാമ മെഡിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് മെഡിക്കല്‍, ബലദിയ്യ മെഡിക്കല്‍ എന്നിവയും കുറഞ്ഞ നിരക്കില്‍ അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി ഒരുക്കിയിട്ടുണ്ടെന്ന് ഇസ്മ മാനേജിങ് ഡയറക്ടര്‍ വി.എം. അഷ്റഫ് അറിയിച്ചു.

ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, കുഞ്ഞിമോന്‍ കാക്കിയ, സൗദി വ്യവസായ പ്രമുഖന്‍ ഡോ. അബ്ദുല്‍ കരീം അല്‍ മൊത്തേരി, അഷ്റഫ് വേങ്ങാട്ട്, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍, കെ. എം. സി. സി. നേതാക്കളായ വി. കെ. മുഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് കടമ്പോട്ട്, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, മുഹമ്മദ് വേങ്ങര, റിയാസ് എസ്. ടി. സി, റഫീഖ് മഞ്ചേരി, മുജീബ് ഉപ്പട, തെന്നല മൊയ്തീന്‍ കുട്ടി, ഷറഫു പുളിക്കല്‍, അഡ്വ. അനീര്‍ ബാബു, ടി. പി. മുഹമ്മദ്, സുല്‍ത്താന്‍, ജസീല മൂസ, റഹ്‌മത്ത് അഷ്റഫ് (വനിതാ വിങ്), ബിസിനസ് - സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നാസര്‍ നെസ്റ്റോ, ഖാലിദ് വേങ്ങര, ഷബീര്‍ എടവണ്ണ, ഷഫീര്‍ തളപ്പില്‍, മുനീബ് പാഴൂര്‍, സുരേഷ് ലാല്‍, ബിജു ജോസ്, സൈബര്‍ മീഡിയ രംഗത്തുള്ള ഷക്കീബ് കൊളക്കാടന്‍, സുലൈമാന്‍ ഊരകം, റഹ്‌മ സുബൈര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അബീര്‍ ഘാസി, ഡോ. അഫ്‌സല്‍, ഫാഹിദ്, ജാഫര്‍ സാദത്ത്, അബ്ദുല്‍ സലാം, അദീബ്, നജീബ്, കമറുദ്ധീന്‍, അമല്‍, അന്‍ഷാദ്, റഫീഖ് പന്നിയങ്കര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026