l o a d i n g

ഗൾഫ്

'കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) വനിതാ വിഭാഗം റിയാദ് ഒരുക്കിയ 'കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025' മന്‍സൂരയിലെ ഗ്രാന്‍ഡ് ഹൈപ്പറില്‍ നടന്നു. രണ്ട് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം. കുഞ്ഞുങ്ങളുടെ ആവേശഭരിതമായ പ്രകടനങ്ങള്‍ ആകര്‍ഷണമായി.

പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴിക്കുളം മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ വളര്‍ത്തിപ്പിടിക്കുന്നതിലും, സാമൂഹിക സാംസ്‌കാരിക പരിപാടികളിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഇത്തരം വേദികള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ വിഭാഗം പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മജീദ് ചിങ്ങോലി, റഹ്‌മാന്‍ മീനമ്പത്ത്, ഫൈസല്‍ ബാഹസന്‍, സുരേഷ് ഷങ്കര്, സനിന്‍ വാസിം, സമീര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇതിനുപുറമെ പങ്കെടുത്ത കുട്ടികള്‍ക്കു 'ടോക്കണ്‍ ഓഫ് ലവ്' പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.

വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ജാന്‍സി പ്രെഡിന്‍, ട്രഷറര്‍ സെയ്ഫുന്നിസ സിദ്ധീഖ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷംല റഷീദ്, രശ്മിത ഫൈസല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026