l o a d i n g

ഇന്ത്യ

യു പി എസ് സി ഉദ്യോഗാര്‍ഥിയുടെ മരണം കൊലപാതകം: ലീവ്-ഇന്‍ പങ്കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുരില്‍ അപ്പാര്‍ട്ട്മെന്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യു പി എസ് സി ഉദ്യോഗാര്‍ഥി രാംകേഷ് മീണയുടെ (32) മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. തീപിടിത്തം മൂലമുള്ള അപകടമരണം എന്ന് ആദ്യം സംശയിച്ച കേസാണ് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മീണയുടെ ലീവ്-ഇന്‍ പങ്കാളിയായ അമൃത ചൗഹാന്‍ (21), അമൃതയുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, ഇവരുടെ സുഹൃത്ത് സന്ദീപ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ്. അമൃത ബിഎസ്സി ഫൊറന്‍സിക് സയന്‍സ് വിദ്യാര്‍ഥിയാണ്.

ഒക്ടോബര്‍ ആറിനാണ് തിമാര്‍പുരിലെ ഗാന്ധി വിഹാറിലെ അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്‌ലാറ്റില്‍ തീപിടിത്തമുണ്ടായതും മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതും. കഴിഞ്ഞ മേയ് മുതലാണ് മീണയും അമൃതയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അമൃതയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും മീണ രഹസ്യമായി റെക്കോഡ് ചെയ്ത് ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയ അമൃത, വിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും മീണ വഴങ്ങിയില്ല. ഇതാണ് മീണയെ വകവരുത്താന്‍ അമൃതയെ പ്രേരിപ്പിച്ചത്.

മീണയെ കൊല്ലാനായി അമൃത തന്റെ മുന്‍ കാമുകന്‍ സുമിത്തിനെ ബന്ധപ്പെട്ടു. ഫൊറന്‍സിക് സയന്‍സിലുള്ള അമൃതയുടെ അറിവും പാചകവാതക വിതരണക്കാരനായ സുമിത്തിന്റെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു ശേഷം ഫ്‌ലാറ്റിനു തീയിട്ട്, തീപിടിത്തം മൂലമുള്ള അപകടമരണമായി കേസ് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൂന്നുപേര്‍ അറസ്റ്റിലായതും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026