സൗദി: ഹഫര്‍ അല്‍ ബത്തിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കി. ബിഹാര്‍ സ്വദേശി മുഹമ്മദ് നസീം (56) മൃതദേഹമാണ് ഖബറടക്കിയത്.
ഇരുപത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് നസീമിന് കഴിഞ്ഞ ദിവസം താമസ സ്ഥലത്തുവച്ചാണ് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്. .ഭാര്യ: സാജിദ ഖാത്തൂന്‍, മക്കള്‍: മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് ആദന്‍.
ഹഫര്‍ ആല്‍ ബത്തീന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അല്‍ മാലി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സ്‌പോണ്‍സറും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റെടുത്ത് ഹഫര്‍ ആല്‍ ബാത്തിനില്‍ ഖബറടക്കി.
Related News