l o a d i n g

സാംസ്കാരികം

തിരശീലുകള്‍പാടിയിറങ്ങിയ സ്മരണാഞ്ജലി സീസണ്‍ 4

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 28, 2025

ദോഹ: മലയാള ഗാനലോകത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ ഗാനരചയിതാക്കള്‍ക്ക് ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംഗീതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ചേര്‍ത്തുപിടിച്ച വക്ര ഡി.പി.എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമഫോണ്‍ സംഘടിപ്പിച്ച ''സ്മരണാഞ്ജലി സീസണ്‍ 4'' പ്രേക്ഷകഹൃദയങ്ങളെ ആകര്‍ഷിച്ചു.

തിരശീലയിലെ ഇശലുകള്‍ കോര്‍ത്തിണക്കി സംഗീതത്തിന്റെ മാധുര്യവും വാക്കുകളുടെ കാവ്യസൗന്ദര്യവും പകര്‍ന്നുകൊണ്ട് അതിന്റെ പശ്ചാത്തലം വിവരിച്ചും
രചയിതാക്കളെ പരിചയപെടുത്തിയും അവര്‍ക്ക് ബാഷ്പാഞ്ജലിയും അര്‍പ്പിച്ചുകൊണ്ട് പഴയ മാപ്പിളപ്പാട്ടുകള്‍ തനിമ നഷ്ടപ്പെടാതെ കാഴ്ചവെച്ചുകൊണ്ട് സമാപിച്ച ഈ പരിപാടി ദോഹയിലെ സംഗീതാസ്വാദര്‍ക്ക് നവ്യാനുഭവമായി.

ഡോക്ടര്‍ റഷീദ് പട്ടത്തിന്റെ സംവിധാനത്തിലും അവതരണത്തിലും ദോഹയിലെ പ്രശസ്തരായ ഗായകര്‍ക്കൊപ്പം റിഥം ഓര്‍ക്കസ്ട്രയും അണിനിരന്നപ്പോള്‍ മാപ്പിളപ്പാട്ടിന്റെ പഴയ മധുരസ്വരങ്ങള്‍ തിരശീലയിലെന്നപോലെ പാടിയിറങ്ങി. പഴയ പാട്ടുകളുടെ ഹൃദയമിടിപ്പ് സഷ്ടപെടാതെ പുതിയ കാലത്തെ ഗായകരായ ശിവപ്രിയ , മൈഥിലി , റിയാസ് , മണികണ്ഠദാസ് , ആതിര ,അനീഷ ,അജ്മല്‍ , രാം രവീന്ദ്രന്‍ ,മുഹമ്മദ് ഉസ്മാന്‍ , റഷാദ് ഖുറൈശി, ലാല്‍കുമാര്‍ ആലപ്പുഴ എന്നിവര്‍ ആ മധുരസ്വരങ്ങളെ അതുല്യമായി പുനര്‍ജീവിച്ചപ്പോള്‍ ബിനുവിന്റെ നേതൃത്വത്തില്‍ റിഥം ഓര്‍ക്കസ്ട്ര ആ സ്വരങ്ങള്‍ക്ക് നിറവും ആത്മാവും നല്‍കി. സൗണ്ട് എഞ്ചിനീയര്‍ രഞ്ജിത്ത് ആ സ്വരങ്ങള്‍ക്ക് കരുത്തും നല്‍കി. സുബിന വിജയ് അവതാരികയായിരുന്നു.

ഗ്രാമഫോണ്‍ ഖത്തര്‍ സംഗീതകലാരംഗത്തെ നിസ്വാര്‍ത്ഥ സേവനത്തിന് എല്ലാവര്‍ഷവും നല്‍കിവരാറുള്ളഗ്രാമഫോണ്‍ ഖത്തര്‍ ആനുവല്‍ അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഖത്തറിന്റെ കലാകായിക സാമൂഹികസാംസ്‌കാരിക രംഗത്ത് പകരംവെക്കാനാകാത്ത അടയാളപ്പെടുത്തലുകള്‍ നല്‍കി മരണപെട്ടുപോയ ഈസക്കയുടെ സ്മരണാര്‍ത്ഥം മുഹമ്മദ് ഈസ മെമ്മോറിയല്‍ ആനുവല്‍ അവാര്‍ഡ് എന്ന നാമകരണത്തോടെയായിരിക്കും നല്‍കുക എന്ന് സംഘാടകര്‍ അറിയിച്ചു. ഈസക്കയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ദോഹയിലെ നാടക സാഹിത്യലോകത്ത് ചരിത്രത്തോടൊപ്പം സഞ്ചരിച്ച എ വി എം ഉണ്ണി എന്ന പ്രതിഭക്കായിരുന്നു. അതോടൊപ്പം ഏഷ്യനെറ്റ് സ്റ്റാര്‍ സിങ്ങര്‍ മത്സരത്തില്‍ അവസാന പന്ത്രണ്ട് മത്സരാര്‍ത്ഥികളില്‍ ഇടം പിടിച്ച ഗായിക ശിവപ്രിയക്കുള്ള ഉപഹാരവും വേദിയില്‍ നല്‍കപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026