l o a d i n g

ഗൾഫ്

കാറിന് തീപിടിച്ച് പൊള്ളലേറ്റ പ്രവാസി യുവാവ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

മലപ്പുറം: തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ പ്രവാസി യുവാവ് മരിച്ചു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.45-നാണ് സംഭവം. വീടിന്റെ ഗേറ്റിലെത്തിയ ഉടൻ കാർ ഓഫാകുകയും, വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതിന് പിന്നാലെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയുമായിരുന്നു.

കാറിൽ അകപ്പെട്ട ആദിൽ ഒരുവിധം വാതിൽ തുറന്ന് പുറത്തുകടന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് തീയണച്ചത്.

വീട്ടുമുറ്റത്തുനിന്ന് തീഗോളങ്ങൾ ഉയരുന്നത് പരിഭ്രാന്തി പരത്തി. ​ഗുരുതരമായി പരിക്കേറ്റ ആദിലിനെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മാത്രം പഴക്കമുള്ള 16 ലക്ഷത്തിലധികം രൂപ വിലവരുന്ന കാർ പൂർണമായും കത്തിനശിച്ചു.

ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. വൈകാതെ ദുബായിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026