l o a d i n g

ഇന്ത്യ

എട്ടാം ശമ്പള കമ്മീഷന്‍: ടേംസ് ഓഫ് റഫറന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ, എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പത്രസമ്മേളനത്തിലാണ് സുപ്രധാനമായ ഈ വിവരം അറിയിച്ചത്. 18 മാസത്തിനുള്ളില്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഏകദേശം 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ബാധകമാകും.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടന, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയവ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയാണ് 'ടേംസ് ഓഫ് റഫറന്‍സ്'. ഇത് അംഗീകരിച്ചതോടെയാണ് ശമ്പള കമ്മീഷന് ഔദ്യോഗികമായി തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നത്.

2025 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ 8-ാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 6 മാസത്തിനുള്ളില്‍ അംഗീകരിച്ച് 2016 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് രിഗണിക്കുകയാണെങ്കില്‍, 8-ാം ശമ്പള കമ്മീഷന്‍ ഏകദേശം 24 മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധ്യതയുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026