l o a d i n g

ഇന്ത്യ

പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്: വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ന്യൂഡല്‍ഹി: ജന്‍ സൂരജ് സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കിഷോറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ പ്രശാന്ത് കിഷോറിന്റെ പേര് ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്തയിലെ 121 കാളീഘട്ട് റോഡിലാണ് കിഷോറിന്റെ വോട്ടര്‍ പട്ടികയിലെ മേല്‍വിലാസമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിനിധീകരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ വിലാസമാണ്. സെന്റ് ഹെലന്‍ സ്‌കൂളാണ് ഇവിടുത്തെ പോളിംഗ് ബൂത്ത്.

ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാരം പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ള കാര്‍ഗഹര്‍ അസംബ്ലി സെഗ്മെന്റിലാണ് കിഷോര്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോനാറിലെ മധ്യ വിദ്യാലയമാണ് ഇവിടുത്തെ പോളിംഗ് സ്റ്റേഷന്‍.
ബംഗാളില്‍ നിന്ന് പേര് ഒഴിവാക്കാന്‍ അപേക്ഷിച്ചതായാണ് കിഷോറിന്റെ വിശദീകരണം. 2021 ലെപശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താന്‍ ബീഹാറിലെ കാര്‍ഗഹര്‍ മണ്ഡലത്തില്‍ വോട്ടറായി പേര് ചേര്‍ത്തിരുന്നു. അതിനുശേഷം പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു.
ബീഹാറിലെ റോഹ്താസ് ജില്ലയിലെ കോനാര്‍ എന്ന പൂര്‍വ്വിക ഗ്രാമമാണ് തന്റെ സ്ഥിര വിലാസമെന്നും, അവിടെയാണ് താന്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം അദ്ദേഹം തന്റെ ശ്രദ്ധ ബീഹാറിലെ സ്വന്തം രാഷ്ട്രീയ മുന്നേറ്റമായ ജന്‍ സൂരജിലേക്ക് തിരിക്കുകയായിരുന്നു.

ഒരാള്‍ക്ക് ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായി പേരു ചേര്‍ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് കിഷോറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026