l o a d i n g

ഗൾഫ്

ഇമാം റാസി മദ്രസ സ്റ്റുഡന്റ്‌സ് ഫെസ്റ്റിന് വര്‍ണാഭമായ സമാപനം; ടീം നുജൂം ഓവറോള്‍ ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ജിദ്ദ: ഇമാം റാസി മദ്രസ വെള്ളിയാഴ്ച സംഘടിപ്പിച്ച 'ദില്‍കിഷ് 25' സ്റ്റുഡന്റ്‌സ് ഫെസ്റ്റ് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഇമാം റാസി മദ്രസ സംഘടിപ്പിച്ചുവരുന്ന ഈ വാര്‍ഷിക ആഘോഷ പരിപാടിയില്‍ വിവിധ മത്സരങ്ങളും അരങ്ങേറി. എം.ഐ.എസ്. പ്രിന്‍സിപ്പല്‍ യഹ്യ ഖലീല്‍ നൂറാനി ഉദ്ഘാടനം ചെയ്തു. ഇമാം റാസി മദ്രസ എച്ച് ഒ ഡി ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു.

ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളില്‍ 'സ്റ്റാര്‍', 'നുജൂം' എന്നീ രണ്ട് ടീമുകളിലായി ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്-ജൂനിയര്‍ എന്നീ നാല് കാറ്റഗറികളില്‍ മത്സരങ്ങള്‍ നടന്നു. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മദ്ഹ് ഗാനം, സംഘ ഗാനം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ചിത്രരചന, വാട്ടര്‍ കളറിംഗ്, മെമ്മറി ടെസ്റ്റ്, അറബിക് കാലിഗ്രഫി, വായന മലയാളം, വായന അറബിക്, കൈയെഴുത്ത് തുടങ്ങി സ്റ്റേജിതര മത്സരങ്ങളും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഖാസിം സഖാഫി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബു മിസ്ബാഹ് ഐക്കരപ്പടി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മത്സര പരിപാടികള്‍ക്ക് മന്‍സൂര്‍ മാസ്റ്റര്‍, മുഹ്സിന്‍ സഖാഫി, സൈദ് മുഹമ്മദ് മാസ്റ്റര്‍, താജുദ്ദീന്‍ നിസാമി , സഈദ് നഈമി, അബ്ദുറഷീദ് സഖാഫി,റഷീദ് പന്തല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബോയ്‌സ് വിഭാഗത്തില്‍ 379 പോയിന്റ് നേടി ടീം നുജൂം ഓവറോള്‍ ചാമ്പ്യന്മാരായി. 325 പോയിന്റുമായി ടീം സ്റ്റാര്‍ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഗേള്‍സ് വിഭാഗത്തില്‍ 228 പോയിന്റ് നേടി നുജൂം ടീം ഓവറോള്‍ ചാമ്പ്യന്മാരായി. 211 പോയിന്റ് നേടി സ്റ്റാര്‍ ടീം റണ്ണറപ്പ് ട്രോഫിയും നേടി.

വൈകീട്ട് നടന്ന സമാപന സെഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഹാജി കിഴിശ്ശേരി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സമാപന സെഷനില്‍ ദഫ് മുട്ട്, ഖവാലി, ഫ്ളവര്‍ ഷോ, ലെറ്റര്‍ ഷോ തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. മുജീബ് റഹ്‌മാന്‍ എ ആര്‍ നഗര്‍, സലാം ജൂറി റസ്റ്റോറന്റ് , ഡോക്ടര്‍ സൈഫുദ്ധീന്‍, ഫസീന്‍ അഹമ്മദ്,ആശിഖ് ഷിബിലി, സിദ്ധീഖ് മുസ്ലിയാര്‍ പുളിക്കല്‍ ,സുഹൈല്‍ കാടാച്ചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും രക്ഷിതാക്കളും ഐ.സി.എഫ്. പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി വായന പവലിയനും പുസ്തക കൗണ്ടറും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, നൊട്ടെക്ക് സ്‌പോട്ട് ക്വിസ് മത്സര വിജയികള്‍ക്കും, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

ഫോട്ടോ: ഇമാം റാസി മദ്രസ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് 'ദില്‍കിഷ്'25' സമാപന സെഷനില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംസാരിക്കുന്നു. 2. ഇമാം റാസി മദ്രസ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് 'ദില്‍കിഷ്'25' ഓവറോള്‍ ചാമ്പ്യന്‍മാരായ ടീം നുജൂം ട്രോഫിയുമായി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026