l o a d i n g

ഗൾഫ്

ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

റിയാദ്: റിയാദിലെ മലയാളി സംഘടനകളില്‍ സജീവമായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ - റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്‌നാന്‍ മെഹ്ഫില്‍ '25 സംഘടിപ്പിച്ചു. മക്ക റോഡ് എക്‌സിറ്റ് 26-ല്‍ ഫ്‌ലെമിംഗോ പാര്‍ക്ക് മാളിലുള്ള മാര്‍ക്ക് ആന്‍ഡ് സേവ് ഹാളില്‍ നടന്ന സംഗീത നിശയില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം എന്നിവരോടൊപ്പം റിയാദിലെ പ്രശസ്ത ഗായകരായ അബ്ദുല്‍ കബീര്‍, ഉമ്മര്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. റിയാദിലെ പ്രമുഖ അവതാരകനായ സജിന്‍ നിഷാന്റെ കയ്യടക്കത്തോടെയുള്ള അവതരണം പരിപാടിയുടെ മാറ്റുകൂട്ടി.

സേവന രംഗത്ത് അഭിമാനകരമായ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടി.എം.ഡബ്ല്യു.എ റിയാദിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ ഉള്‍പെടുത്തിയ ഡോകുമെന്ററി മുഹമ്മദ് സലിം പി.വി, റഫ്‌സാദ് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ഈ സംഘടനയുടെ തുടക്ക കാലം മുതല്‍ പ്രവര്‍ത്തിച്ചു വന്ന സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. അബ്ദുല്‍ ഫൈസല്‍ ഒ വി, യൂനുസ് ഉസ്മാന്‍, ഖാലിദ് റഹ്‌മാന്‍ ചെറിയത്ത്, മുഹമ്മദ് ഷഫീക്ക് പി.പി, ഷമീര്‍ തീക്കൂക്കില്‍ എന്നിവരെ പ്രസിഡണ്ട് തന്‍വീര്‍ ഹാഷിമിന്റെ നേതൃത്വത്തില്‍ മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു.

ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പുഡ്ഡിങ്ങ് ഫെസ്റ്റ് എന്ന പേരില്‍ പാചക മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു. പുഡ്ഡിങ്ങ് ഫെസ്റ്റ് മത്സരത്തില്‍ ഷെയ്ഖ് അബ്ദുള്ള, അനീസ ഹദ്ധാദ് എന്നിവര്‍ ഫലനിര്‍ണയം നടത്തി. ജഫ്രീന ജഫ്ഷീദ് ഒന്നാം സ്ഥാനവും നഫീസ ഷഫീക്ക് രണ്ടാം സ്ഥാനവും ശഫാഹു റമീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പുഡ്ഡിങ്ങ് ഫെസ്റ്റ് മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാരായ അഷ്‌കര്‍ വി.സി, ശബ്‌നം അഷ്‌കര്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി എന്നിവരുടെ നേതൃത്വത്തില്‍, റിയാദിലെ പ്രമുഖ ഷെഫ് മശൂദ് സമ്മാനദാനം നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ ഹസീബ് ഒ.വി, അബ്ദുല്‍ കരീം കെ.എം എന്നിവരുടെ നേതൃത്വത്തില്‍ റിയാദ് കലാവേദി ഗാനവിരുന്നൊരുക്കി. പരിപാടിയുടെ മുഖ്യ സ്‌പോന്‍സര്‍മാരെ ആദരിച്ചു.

മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ ആബിദ് കണ്ണൂരും സജിലി സലീമും തങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഇതിന്റെ കൂടെ കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, അറബിക് ഡാന്‍സ്, ഹൂല ഹൂപ് ഡാന്‍സ്, ഡാന്‍ഡിയ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. റിയാദിലെ ബിസിനസ് കലാ സാംസ്‌കാരിക ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ലക്കി ഡ്രോയില്‍ മഹര്‍ ഷഫീക്, താഹിര്‍ വാഴയില്‍ ,സമീര്‍ അവല്‍ എന്നിവര്‍ വിജയികളായി.

അദ്‌നാന്‍ മെഹ്ഫില്‍ '25 പരിപാടികള്‍ക്ക് ടി.എം.ഡബ്ല്യു.എ റിയാദ് ഇവന്റ്‌സ് തലവന്‍ ഹാരിസ് പി.സി, അഫ്താബ് അമ്പിലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇരുപതോളം വളണ്ടീയര്‍മാരും ചേര്‍ന്ന് പരിപാടികള്‍നിയന്ത്രിച്ചു. ഇവന്റസ് ഹെഡ് കൂടിയായ പി.സി ഹാരിസ് നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026