l o a d i n g

കേരള

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ വന്‍ പ്രഖ്യാപനങ്ങള്‍, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന ആനുകൂല്യങ്ങളും പദ്ധതികളും.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധന: നിലവിലെ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. ഡി.എ. കുടിശിക: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ഒരു ഗഡു (4%) ഡി.എ. കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും.

റബര്‍ താങ്ങുവില: റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി.

വിവിധ വിഭാഗം ജീവനക്കാരുടെ പ്രതിമാസ ഓണറേറിയം/വേതനം 1000 രൂപ വീതം വര്‍ധിപ്പിച്ചു

ആശാവര്‍ക്കര്‍മാര്‍: പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും നല്‍കും.

അങ്കണവാടി വര്‍ക്കര്‍മാര്‍/ഹെല്‍പ്പര്‍മാര്‍: പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. (66,240 പേര്‍ക്ക് പ്രയോജനം).

സാക്ഷരത പ്രേരക്മാര്‍ (തുടര്‍ വിദ്യാകേന്ദ്രം/നോഡല്‍ പ്രേരക്മാര്‍): പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും നല്‍കും.

പ്രീ പ്രൈമറി ടീച്ചര്‍മാര്‍/ആയമാര്‍: പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിച്ചു.

പാചക തൊഴിലാളികള്‍ (സ്‌കൂളുകള്‍): പ്രതിദിന കൂലിയില്‍ വര്‍ധന. ഇത് പ്രതിമാസം 1100 രൂപയുടെ വര്‍ധനയായിരിക്കും. (13,327 തൊഴിലാളികള്‍ക്ക് പ്രയോജനം).

ഗസ്റ്റ് ലക്ചറര്‍മാര്‍: മാസ വേതനം പരമാവധി 2000 രൂപ വര്‍ധിപ്പിച്ചു.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍: നിലവില്‍ ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത, 35 മുതല്‍ 60 വയസ്സുവരെയുള്ള, എ.എ.വൈ. (മഞ്ഞക്കാര്‍ഡ്) / പി.എച്ച്.എച്ച്. (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കും. ട്രാന്‍സ് വനിതകള്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ ഗുണഭോക്താക്കളാകും. 31.34 ലക്ഷം സ്ത്രീകളാണ് ഗുണഭോക്താക്കള്‍. പ്രതിവര്‍ഷം 3,800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്: മികച്ച ജോലി ലഭിക്കാന്‍ യുവതി/യുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി. ഗുണഭോക്താക്കള്‍: പ്രതിവര്‍ഷ കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ താഴെയുള്ള, 18 മുതല്‍ 30 വയസ്സുവരെയുള്ള യുവതീ/യുവാക്കള്‍. യോഗ്യത: പ്ലസ് ടു/ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ ജോലി/മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആകണം. ധനസഹായം: പ്രതിമാസം 1000 രൂപ വീതം. 5 ലക്ഷം യുവതീ/യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 600 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെക്കുന്നത്.

എ.ഡി.എസ്സുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ്: കുടുംബശ്രീയുടെ സംസ്ഥാനത്തെ 19,470 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍ക്ക് (എ.ഡി.എസ്സുകള്‍ക്ക്) പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1000 രൂപ നല്‍കും. പ്രതിവര്‍ഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026