l o a d i n g

ഗൾഫ്

ഫിഫ അറബ് കപ്പ് 2025: ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് പ്രത്യേക യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 29, 2025

ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025നായി, ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് പ്രത്യേക യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ ടൂര്‍ണമെന്റിന്റെ ആവേശം നേരിട്ട് അനുഭവിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഫിഫ വേള്‍ഡ് കപ്പ് 2022ഉം ഏഷ്യ കപ്പ് 2023ഉം വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം, ഖത്തറിലെ മറ്റൊരു പ്രധാന ഫുട്‌ബോള്‍ ആഘോഷമായിരിക്കും ഫിഫ അറബ് കപ്പ് 2025. ടൂര്‍ണമെന്റ് ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കും. അറബ് ലോകത്തെ 16 ടീമുകള്‍ പങ്കെടുക്കും.

യാത്രാ പാക്കേജുകളില്‍ ഖത്തര്‍ എയര്‍വേസ് വിമാനയാത്ര, 4-5 സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, മല്‍സര ടിക്കറ്റുകള്‍, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടും. ആരാധകര്‍ക്ക് സ്വന്തം ഇഷ്ട ടീമിനെ പിന്തുണയ്ക്കാനും ഖത്തറിന്റെ സാംസ്‌കാരിക അനുഭവങ്ങള്‍ ആസ്വദിക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ qatarairways.com/fifaarabcup25ല്‍ ലഭ്യമാണ്.

ഖത്തര്‍ സ്‌പോര്‍ട്‌സിനെയും ഹോസ്പിറ്റാലിറ്റിയെയും ഒരുമിപ്പിക്കുന്ന ലോക നേതൃത്വം തുടരുകയാണെന്നും അറബ് കപ്പ് 2025 ലോകമെമ്പാടുമുള്ള ആരാധകരെ വീണ്ടും ഖത്തറിലേക്ക് ആകര്‍ഷിക്കുമെന്നും ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026