l o a d i n g

ഗൾഫ്

സൗദി ഉംറ വിസ നിബന്ധനകളില്‍ മാറ്റം; വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഒരു മാസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

റിയാദ്: സൗദി അറേബ്യ ഉംറ വിസ നിബന്ധനകളില്‍ മാറ്റം വരുത്തി. ഇതുപ്രകാരം ഉംറ വിസ സ്റ്റാമ്പിംഗിനു ശേഷമുള്ള പ്രവേശന കാലാവധി മൂന്നു മാസത്തില്‍ നിന്ന് ഒരു മാസമായി വെട്ടിച്ചുരുക്കി. വിസ അനുവദിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിച്ചിരിക്കണം. പുതിയ ഉംറ വിസ നിബന്ധനകള്‍ പ്രകാരം, വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്കപ്പെടും. എന്നാല്‍ തീര്‍ത്ഥാടകന്‍ സൗദിയിലെത്തിക്കഴിഞ്ഞാല്‍ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നിലവിലുള്ള നിയമത്തില്‍ മാറ്റമില്ല. അടുത്ത ആഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് മേഖലയില്‍ ചൂട് കുറഞ്ഞതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടകരുടെ വരവ് കുത്തനെ ഉയരുമെന്ന് കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് നാഷണല്‍ കമ്മറ്റി ഫോര്‍ ഉംറാ ആന്‍ഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്‌മദ് ബജൈഫര്‍ പറഞ്ഞു. മക്കയും മദീനയും കനത്ത തിരക്കില്‍പ്പെടുന്നത് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉംറാ സീസണ്‍ ജൂണ്‍ ആദ്യം ആരംഭിച്ചതിന് ശേഷം ഇതുവരെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നാല് ദശലക്ഷത്തിലേറെ ഉംറ വിസകള്‍ ആണ് സൗദി അനുവദിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉംറാ തീര്‍ത്ഥാടകര്‍ എത്തിയ സീസണായി ഇത് മാറുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026