l o a d i n g

ഇന്ത്യ

ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകനോടൊപ്പം ജീവിക്കാന്‍ മകനെ കൊലപ്പെടുത്തിയ അമ്മയും കൂട്ടാളികളും പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

കാണ്‍പൂര്‍: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയടക്കം മൂന്ന് പേര്‍ പോലീസ് പിടിയിലായി.

കാണ്‍പൂരിലെ അംഗദ്പൂരിലുള്ള പ്രദീപ് സിങ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മ മംമ്ത സിങ്, അമ്മയുടെ കാമുകന്‍ മായങ്ക് കത്യാര്‍, മംമ്തയുടെ സഹോദരന്‍ ഋഷി എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ മരണശേഷം മംമ്ത, മായങ്കുമായി അടുപ്പത്തിലായി. മകനായ പ്രദീപ് ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. മകന്റെ പേരിലുള്ള നാല് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും, തങ്ങളുടെ ബന്ധത്തിന് തടസ്സമുണ്ടാക്കിയ മകനെ ഒഴിവാക്കാനും മംമ്തയും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. അത്താഴം കഴിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രദീപിനെ, താമസസ്ഥലത്തേക്ക് മടങ്ങും വഴി മായങ്കും ഋഷിയും ചേര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിമൃതദേഹം ദേശീയപാതയ്ക്കരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അപകട മരണണെന്ന് വരുത്തി തീക്കുകയായിരുന്നു ഉദ്ദേശ്യം.

് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രദീപിന്റെ തലയ്ക്ക് പിന്നില്‍ ഒന്നിലധികം തവണ അടിയേറ്റ പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മംമ്ത-മായങ്ക് ബന്ധത്തെക്കുറിച്ചും, മകന്റെ പേരിലെ കോടികളുടെ ഇന്‍ഷുറന്‍സ് തുകയെക്കുറിച്ചും പൊലിസിന് വിവരം ലഭിച്ചു. സംഭവം നടന്ന സമയത്ത് മംമ്തയും മായങ്കും ഒരേ സ്ഥലത്തായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മായങ്ക് മൊഴി നല്‍കി.

ഒളിവില്‍ പോയ മംമ്തയെയും പ്രധാന പ്രതിയായ മായങ്കിനെയും പൊലിസ് പിടികൂടി. കൂട്ടുപ്രതിയായ ഋഷിയെ പൊലിസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്ക് പൊലിസിന്റെ വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, തോക്ക്, മൃതദേഹം മാറ്റാന്‍ ഉപയോഗിച്ച കാര്‍ എന്നിവ പൊലിസ് കണ്ടെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026