l o a d i n g

കായികം

ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍; എല്‍ ഫിയാഗോ എഫ് സിക്ക് ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത് ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍-2025 ടൂര്‍ണമെന്റിന്റെ, ന്യൂ സ്‌പൈഡര്‍ പ്ലസ് പവേര്‍ഡ് ബൈ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങള്‍ റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തില്‍ നടന്നു.

രണ്ടാംവാരത്തിലെ ആദ്യ മത്സരത്തില്‍ എല്‍ ഫിയാഗോ എഫ് സി ടീം കിക്കെര്‍സ് എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കിക്കെര്‍സ് എഫ് സിക്കുവേണ്ടി ഹബീബ് ആദ്യ ഗോള്‍ നേടിയെങ്കിലും, എല്‍ ഫിയാഗോ എഫ് സിക്കുവേണ്ടി ജാസ്സിം, യാസര്‍, ഡാനിഷ് ബഷീര്‍ എന്നിവര്‍ ഗോളുകള്‍ നേടി വിജയം ഉറപ്പിച്ചു. കളിയിലെ മാന്‍ ഓഫ് ദി മാച്ച് എല്‍ ഫിയാഗോ എഫ് സിയുടെ യാസര്‍ ആയിരുന്നു. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടെഫ ആക്ടിങ് ചെയര്‍മാന്‍ & സി എം സി ഐ ടി ഹെഡ് താജുദ്ധീന്‍ പി മാളിയേക്കലും, സംഗമം ട്രോഫി ഡാഫൊഡില്‍സ് ഗ്രൂപ്പ് എം ഡി ഹൈസം ആദമും ചേര്‍ന്ന് സമ്മാനിച്ചു.

തുടര്‍ന്ന് നടന്ന സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഖിദിയ യുണൈറ്റഡും അത്ലറ്റികോ അല്‍ ദിരിയ ടീമും സമനിലയില്‍ പിരിഞ്ഞു. ഖിദിയ യുണൈറ്റഡ് ടീമിന്റെ റെമിന്‍ ഷാഹിദ് കളിയിലെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സംഗമം ജനറല്‍ സെക്രട്ടറി എസ് വി ഹനാന്‍ ബിന്‍ ഫൈസല്‍ പുരസ്‌കാരം സമ്മാനിച്ചു.

അതിനു ശേഷം നടന്ന റിയാദ് പയനീര്‍സും തെക്കേപ്പുറം ഫാല്‍ക്കണ്‍ തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചു (1-1). തെക്കേപ്പുറം ഫാല്‍ക്കണ്‍ ടീം ക്യാപ്റ്റന്‍ ഷഫാഫ് തുടക്കത്തില്‍ ഗോള്‍ നേടിയെങ്കിലും, കളിയുടെ 44-ാം മിനിറ്റില്‍ റിയാദ് പയനീര്‍സിന്റെ ജലാല്‍ ഗോള്‍ നേടി സമനില പിടിച്ചു. കളിയിലെ മാന്‍ ഓഫ് ദി മാച്ച് റിയാദ് പയനീര്‍സിന്റെ ജലാല്‍ ആയിരുന്നു. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം സേഫ്റ്റി മോര്‍ എം ഡി കെ പി ഹാരിസും, സംഗമം ട്രോഫി സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിനും ചേര്‍ന്നു സമ്മാനിച്ചു.

ചടങ്ങിലെ മുഖ്യതിഥി ദി ബോളിവുഡ് ലോഞ്ച് റെസ്റ്റാറെന്റ് എം ഡി അബ്ദുല്‍ റസാഖ് ആയിരുന്നു. വിശിഷ്ടാതിഥികളായി ടെഫ ആക്ടിങ് ചെയര്‍മാന്‍ & സി എം സി ഐ ടി ഹെഡ് താജുദ്ധീന്‍ പി മാളിയേക്കല്‍, ഈസി കുക്ക് എം ഡി ആദില്‍ ഷെരിഫ്, നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഇമ്പിച്ചമ്മു വലിയകം, ടീ ടൈം സൗദി എം ഡി ഹസ്സന്‍ കോയ മുല്ലവീട്ടില്‍, കെ എന്‍ അഡ്വെര്‍ടൈസിങ് എം ഡി എസ് എം മുഹമ്മദ് യൂനുസ് അലി, എസ് എം യൂനുസ് ജിദ്ദ, മിനവര്‍ ഒജി ദമ്മാം, സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍, വൈസ് പ്രസിഡന്റ് പി സലിം സ്റ്റാര്‍, ട്രെഷറര്‍ ഒ കെ ഫാരിസ് എന്നിവര്‍ ജൂനിയര്‍ സീനിയര്‍ മത്സരങ്ങളിലെ കളിക്കാരുമായി പരിചയപ്പെട്ടു. സംഗമം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡാനിഷ് ബഷീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഒക്ടോബര്‍ 31, വെള്ളിയാഴ്ച നടക്കുന്ന മൂന്നാം വാരത്തിലെ ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍ 2025 ലീഗ് മത്സരങ്ങളില്‍, ആദ്യമത്സരത്തില്‍ തെക്കേപ്പുറം ഫാല്‍ക്കണ്‍ കിക്കെര്‍സ് എഫ് സിയെയും, രണ്ടാം മത്സരത്തില്‍ റിയാദ് പയനീര്‍സ് എല്‍ ഫിയാഗോ എഫ് സി ടീമിനെയും നേരിടും. തുടര്‍ന്ന് സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങളും, സംഗമം ലെജന്‍ഡ് ഫുട്ബാള്‍ മത്സരങ്ങളും അരങ്ങേറും.

നവംബര്‍ 7, വെള്ളിയാഴ്ച സംഗമം സബ് ജൂനിയര്‍ & കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും, ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങളും റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് നാലു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026