l o a d i n g

ഗൾഫ്

സൗദി വാര്‍ത്തകള്‍ ചുരുക്കത്തില്‍: സൗദി ദേശീയ ഓര്‍ക്കസ്ട്ര മാസ്റ്റര്‍ പീസസുമായി വീണ്ടും വേദിയിലെത്തുന്നു, വിനോദ സഞ്ചാര രംഗത്തെ ജീവനക്കാരില്‍ 75 ശതമാനത്തിലേറെ പേരും വിദേശികള്‍, ബിനാമി ഇടപാടില്‍ പ്രവാസിക്ക് തടവ് ശിക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

സൗദി ദേശീയ ഓര്‍ക്കസ്ട്ര മാസ്റ്റര്‍ പീസസുമായി വീണ്ടും വേദിയിലെത്തുന്നു

റിയാദ്: സൗദി ദേശീയ ഓര്‍ക്കസ്ട്രയുടെ മാസ്റ്റര്‍ പീസസ് വീണ്ടും അരങ്ങിലെത്തുന്നു. സാംസ്‌കാരിക മന്ത്രിയും സംഗീത കമ്മീഷന്‍ ചെയര്‍മാനുമായ അമീര്‍ ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തില്‍ സൗദി ഓര്‍ക്കസ്ട്ര മാസ്റ്റര്‍ പീസ് സംഗീത കച്ചേരിയുടെ രണ്ടാം പതിപ്പിനാണ് റിയാദ് വേദിയാകുന്നത്. നവംബര്‍ 13 വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ ആണ് പരിപാടി അരങ്ങേറുക.

റിയാദ്: സൗദി അറേബ്യയില്‍ വിനോദസഞ്ചാര രംഗത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും 75.2% ജീവനക്കാരും വിദേശികളാണ്. 24.8 ശതമാനം സ്വദേശികള്‍ മാത്രമാണ് ഈ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജീവനക്കാരുടെ എണ്ണത്തില്‍ മൊത്തത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ടൂറിസം മേഖല ജീവനക്കാരുടെ എണ്ണം 4% ആണ് വര്‍ദ്ധിച്ചത്.

ബിനാമി ഇടപാടില്‍ പ്രവാസിക്ക് തടവ് ശിക്ഷ

ബുറൈദ: ബിനാമി ബിസിനസ് നടത്തിയ കേസില്‍ കോടതി കുറ്റക്കാരനായി വിധിച്ച പ്രവാസിക്ക് തടവ് ശിക്ഷ. ബംഗ്ലാദേശുകാരനായ പ്രതിക്ക് ആറുമാസത്തെ തടവ് ശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചത്. നിക്ഷേപക ലൈസന്‍സ് നേടാതെ സ്ഥാപനം നടത്തിവരുന്നതിനിടെ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026