l o a d i n g

ഗൾഫ്

ഷഫീക്ക് പാറയിലിന് യാത്രയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ഫൗണ്ടര്‍ മെമ്പറുമായ ഷഫീക്ക് പാറയിലിനും കുടുംബത്തിനും കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. 14 വര്‍ഷങ്ങളായി റിയാദില്‍ തൊഴില്‍ രംഗത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഷഫീക്ക്, ജോലി ആവശ്യാര്‍ഥം ഇപ്പോള്‍ ജിദ്ദയിലേക്ക് മാറുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും ആദരസൂചകമായി സമ്മാനങ്ങളും മൊമെന്റോയും നല്‍കി.

സംഘടനയുടെ പ്രസിഡന്റ് ഷഫീര്‍ ശംസുദ്ധീന്‍ ഷഫീക്കിനും കുടുംബത്തിനും മൊമെന്റോ കൈമാറി. കൂട്ടായ്മയുടെ രക്ഷാധികാരി അബൂബക്കര്‍, ശ്യാം സുന്ദര്‍, അബൂബക്കര്‍ നഫാസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. പരിപാടിക്ക് സംഘടനയുടെ ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി അധ്യക്ഷനായിരുന്നു. ജംഷാദ് വാക്കയില്‍, അന്‍വര്‍ സാദത്ത്, ബാബു പട്ടാമ്പി, ഫൈസല്‍ ബാഹസ്സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശിഹാബ് കരിമ്പാറ സ്വാഗതം ചെയ്തു.

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് അപ്പക്കാട്ടില്‍, ഇസ്ഹാഖ്, മുസ്തഫ, സുബീര്‍, അജ്മല്‍ മന്നത്ത്, ആഷിഫ്, ആശിഖ്, അന്‍സാര്‍, ഷഹീര്‍ കൊട്ടക്കാട്ടില്‍, വിഗ്‌നേഷ്, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ മറ്റു അംഗങ്ങളായ അലി ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് സേവിയര്‍, സലാം പെരുമ്പാവൂര്‍ എന്നിവര്‍ അടക്കമുള്ള നിരവധി കൂട്ടായ്മാംഗങ്ങളും പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.

ഷഫീക്ക് പാറയിലും , ഭാര്യ ഷഹനാ ഷഫീക്കും കൂട്ടായ്മയോടും സംഘടനാ അംഗങ്ങളോടും ഹൃദയപൂര്‍വ്വമായ നന്ദിയും കടപ്പാടും അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026