l o a d i n g

ഗൾഫ്

'അക്ഷരമാണ് പ്രതിരോധം': പ്രവാസി വായന കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

റിയാദ്: 'അക്ഷരമാണ് പ്രതിരോധം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദില്‍ തുടക്കമായി. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഐസിഎഫ് സെനറ്റ് യോഗത്തില്‍ മുഴുവന്‍ റീജിയന്‍ സെനറ്റ് അംഗങ്ങളും വരി ചേര്‍ന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക.

പ്രവാസം, സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം, ആത്മീയം, കുടുംബം, രാഷ്ട്രീയം തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വായനയില്‍ പ്രവാസി മലയാളികളുടെ രചനകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രവാസി മലയാളികളുടെ ശബ്ദമായ വായന പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ അച്ചടിക്കുന്ന ഏക മലയാള മാസിക കൂടിയാണ് പ്രവാസി വായന പ്രിന്റഡ് കോപ്പികള്‍ക്ക് പുറമെ ഡിജിറ്റല്‍ വായനക്ക് കൂടി പ്രാധാന്യം നല്‍കി കൊണ്ടാണ് പുതിയ കാമ്പയിന്‍ ആരംഭിച്ചത്. റിയാദില്‍ നടന്ന കാമ്പയിന്‍ സൗദി നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. റീജിയന്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ കാമ്പയിന്‍ അവലോകനം ചെയ്തു.
അഷ്റഫ് അലി കീഴ്പ്പറമ്പ്, അഷറഫ് ഓച്ചിറ, ഹുസൈന്‍ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഇബ്രാഹീം കരീം, അബ്ദുല്‍ മജീദ് താനാളൂര്‍, ഷമീര്‍ രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026