l o a d i n g

ഇന്ത്യ

പ്രണയം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും സുഹൃത്തുക്കളും കസ്റ്റഡിയില്‍, പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

ബെംഗളൂരു: പ്രണയബന്ധം എതിര്‍ത്തതിന് മകളും സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് 34-കാരിയായ നേത്രാവതി കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകള്‍ക്കൊപ്പം താമസിച്ചിരുന്ന നേത്രാവതിയെ, മകളും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

നേത്രാവതിയുടെ മകള്‍ 17-കാരനായ കാമുകനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും വീട്ടില്‍ വരുന്നത് നേത്രാവതി എതിര്‍ക്കുകയും കാമുകനെ വഴക്കുപറഞ്ഞ് ഇനി വീട്ടില്‍ വരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 24-ന് മാളില്‍വെച്ച് കാമുകനെയും സുഹൃത്തുക്കളെയും കണ്ട പെണ്‍കുട്ടി, അമ്മ മദ്യപിച്ച് ഉറങ്ങുന്ന സമയം നോക്കി വീട്ടിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസം രാത്രി 9 മണിയോടെ ഇവര്‍ വീട്ടിലെത്തി. എന്നാല്‍, നേത്രാവതി ഉണരുകയും മകളുടെ കാമുകനെ ശകാരിക്കുകയും പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ, കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് നേത്രാവതിയെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനുശേഷം മൃതദേഹം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചശേഷം പെണ്‍കുട്ടി കാമുകനോടൊപ്പം രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ പങ്കാളിയും ബന്ധുവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നേത്രാവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകള്‍ ഒളിച്ചോടിപ്പോയതില്‍ ദുഃഖിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. പിന്നീട് മുത്തശ്ശിയുടെ വീട്ടിലെത്തിയ മകളെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റംസമ്മതിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026