റിയാദ്: സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൗദി സ്‌കൂളുകളില്‍ നാളെ മുതല്‍ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തില്‍ വരും. പുതിയ സമയക്രമം അനുസരിച്ച്, വിദ്യാര്‍ഥികളുടെ മോണിങ് അസംബ്ലി രാവിലെ 6:45 ന് ആരംഭിക്കും, തുടര്‍ന്ന് ആദ്യ പിരീഡ് 7:00 മണിക്ക് തുടങ്ങും. ശൈത്യകാല സമയക്രമം 2026 ഫെബ്രുവരി 17 വരെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എന്നാല്‍, ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 5 വരെയുള്ള റമദാന്‍ മാസത്തെ ഷെഡ്യൂളില്‍ സമയത്തില്‍ വീണ്ടും മാറ്റം വരും. ആദ്യ പിരീഡ് രാവിലെ 9:00 മണിക്ക് ആയിരിക്കും ആരംഭിക്കുക.
Related News