l o a d i n g

വേള്‍ഡ്

ലണ്ടന്‍ കേംബ്രിഡ്ജ്‌ഷെയര്‍ ട്രെയിന്‍ കത്തിക്കുത്ത്: നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്, രണ്ടു പേര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2025

ലണ്ടന്‍: യു.കെയിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ഒരു ട്രെയിനിനുള്ളിലുണ്ടായ അക്രമാസക്തമായ കത്തിക്കുത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 7:39-ഓടെയാണ് സംഭവം.

ട്രെയിന്‍ ഡോണ്‍കാസ്റ്ററില്‍നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്ക് പോവുകയായിരുന്നു. ട്രെയിന്‍ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷമാണ് പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തിയത്. സായുധ പോലീസ് ട്രെയിനില്‍ പ്രവേശിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പല സാക്ഷികളും ഭീകരമായ രംഗങ്ങളാണ് വിവരിച്ചത്. 'അവരുടെ കൈയില്‍ കത്തിയുണ്ട്, എനിക്ക് കുത്തേറ്റു' എന്ന് പറഞ്ഞ് രക്തത്തില്‍ കുളിച്ചുകൊണ്ട് ഓടുന്നതു കണ്ടതായി ഒരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. പ്രതികളിലൊരാള്‍ പ്ലാറ്റ്ഫോമില്‍ വെച്ച് വലിയ കത്തി വീശുന്നത് കണ്ടതായും, ഇയാളെ പോലീസ് ടേസര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയതായും മറ്റൊരു ദൃക്‌സാക്ഷി അറിയിച്ചു.

നിരവധി ആംബുലന്‍സുകളും ക്രിട്ടിക്കല്‍ കെയര്‍ ടീമുകളും എയര്‍ ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

സംഭവം 'അങ്ങേയറ്റം ആശങ്കാജനകവും ഭയാനകവുമാണ്' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അടിയന്തര സേവന വിഭാഗങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ ബസുകളില്‍ സുരക്ഷിതമായി സ്റ്റേഷനില്‍നിന്ന് മാറ്റുകയും, സംഭവം കാരണം ഈസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ ട്രെയിന്‍ സര്‍വീസുകളില്‍ വലിയ തടസ്സം നേരിടുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026