ജിദ്ദ: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റോയ്‌സ് മാത്യു തോമസ് (42) ആണ് മരിച്ചത്. ജിദ്ദയില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് ഏരിയ അല്‍ ഹംറ യൂണിറ്റ് അംഗമാണ്. അല്‍ഫ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: ദയ സെബാസ്റ്റ്യന്‍. മക്കള്‍: ഹേസല്‍ റോയ്‌സ് തോമസ്, സ്റ്റീവ് റോയ്‌സ് തോമസ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. സഹായത്തിന് നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Related News