l o a d i n g

ഗൾഫ്

ജിദ്ദ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കെ.പി.എ. മജീദിന് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2025

ജിദ്ദ: മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റും തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എയുമായ കെ.പി.എ മജീദിന് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ നടന്ന പ്രോഗ്രാം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷനായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന SIR സംബന്ധിച്ച ആശങ്കകള്‍ കെപിഎ മജീദ് പങ്കുവെക്കുകയും, തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളെയും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തു. SIR ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പദ്ധതിയാണെന്നും, 2002 വോട്ടര്‍ ലിസ്റ്റ്‌ന് പകരം കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്തെ വോട്ടര്‍ ലിസ്റ്റ് മാനദണ്ഡമാക്കണമെന്നും അതിന് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ലാ കെഎംഎംസി വൈസ് പ്രസിഡന്റ് ഉനൈസ് കരുമ്പില്‍, സീതി കൊളക്കാടന്‍, മണ്ഡലം ചെയര്‍മാന്‍ പി.കെ.സുഹൈല്‍, മണ്ഡലം ജന.സെക്രട്ടറി റഷീദ്‌കോഴിക്കോടന്‍, അബുസ്സമദ് പൊറ്റയില്‍, റഫീഖ് പന്താരങ്ങാടി, ഇബ്രാഹിംകുട്ടി നന്നമ്പ്ര, സക്കരിയ നന്നമ്പ്ര, റഫീഖ് കൂളത്ത്, കെ.കെ മുസ്തഫ, പി.എം അഷ്‌റഫ്, ഗഫൂര്‍ പൂങ്ങാടന്‍, സമീര്‍ പെരുമണ്ണ, മുഹമ്മദലി പന്താരങ്ങാടി, ഷരീഫ് തെന്നല, ഗഫൂര്‍ പൂങ്ങാടന്‍, മൊഹ്യുദ്ദീന്‍ താപ്പി, ഷെമീം താപ്പി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം നേതാക്കള്‍ എം.എല്‍.എയ്ക്ക് കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026