l o a d i n g

ഗൾഫ്

ജെ.ഡി.സി.സി. ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2025

ജിദ്ദ: ഷറഫിയ്യയിലെ അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിര്‍മ്മാണം ആരംഭിച്ച ആസ്ഥാന മന്ദിരം വിസ്ഡം ഹൗസിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചു.

ഏഴു നിലകളിലായി 1500 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്ന കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള പള്ളി, കോണ്‍ഫറന്‍സ് ഹാള്‍, പീസ് റേഡിയോ സ്റ്റുഡിയോ, വിവിധ ഘടകങ്ങളുടെ ഓഫീസുകള്‍ തുടങ്ങി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ മുഴുവന്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെയും ആസ്ഥാന കേന്ദ്രമായിരിക്കും വിസ്ഡം ഹൗസ്.

അനസ്ബിന്‍ മാലിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അടക്കം നൂറു കണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി ഫൈസല്‍ മൗലവി പുതുപ്പറമ്പ് ഉത്‌ബോധനം നടത്തി, വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ട് ശരീഫ് ഏലാംകോട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി തുടങ്ങിയവര്‍ സംസാരിച്ചു.

ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് സ്വാഗതവും, വൈസ് പ്രസിഡണ്ട് റശീദ് ചേറൂര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026