l o a d i n g

ഗൾഫ്

'വി ദ പീപ്പിള്‍'' ഒന്നാം വാര്‍ഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2025

റിയാദ്: പ്രവാസി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ''വി ദ പീപ്പിള്‍'' (We The People) ഒന്നാം വാര്‍ഷികം, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവ മാലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സലിം പള്ളിയിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ സബീന എം. സാലി, നിഖില സമീര്‍, കമര്‍ബാനു അബ്ദുല്‍സലാം, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ സാഹിത്യാനുഭവങ്ങള്‍ പങ്കുവെച്ചു. സാഹിത്യകാരന്മാരെ ഷീബ ഫൈസല്‍, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയില്‍ എന്നിവര്‍ സദസ്സിന് പരിചയപ്പെടുത്തി.

'പ്രവാസിയും കേരളവും' എന്ന വിഷയത്തില്‍ ബിനുശങ്കരന്‍, ഷകീബ് കൊളക്കാടന്‍, സുധീര്‍ കുമ്മിള്‍, സജീവ് കുമാര്‍, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, നസറുദ്ദീന്‍ വി.ജെ., ഇലിയാസ് പാണ്ടിക്കാട് എന്നിവര്‍ പ്രഭാഷണം നടത്തി. ഗഫൂര്‍ കൊയിലാണ്ടി, നിഹാസ് പാനൂര്‍, അസീസ് കടലുണ്ടി, ഷാജി മഠത്തില്‍, മജീദ് മൈത്രി എന്നിവര്‍ അവരുടെ പ്രവാസാനുഭവങ്ങള്‍ പങ്കുവെച്ചു.

വിദ്യാര്‍ത്ഥി ഗൗതം സജീവ് അവതരിപ്പിച്ച പ്രഭാഷണം സദസ്സിന്റെ ശ്രദ്ധനേടി. രാജീവ് സാഹിബ് അവതരിപ്പിച്ച കേരള ക്വിസ് പരിപാടിയും ഏറെ ശ്രദ്ധേയമായി.സാഹിത്യകാരന്മാരെ ഷിഹാബ് കൊട്ടുകാട് പൊന്നാട അണിയിച്ച് ആദരിച്ചു.

ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഷാജി കുന്നിയോട് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് മുഹമ്മദ് ഖാന്‍, ദേവദാസ് ഭരതന്‍, വിഷ്ണു, ഷാനവാസ്, സജീവ് വള്ളികുന്നം, നവാസ് റഷീദ്, അബ്ദുല്‍ സലാം, ബിനുശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026