l o a d i n g

ഗൾഫ്

ജിസാനില്‍ മലയാളം മിഷന്‍ മാതൃഭാഷാ ദിനാചരണവും കുട്ടികളുടെ കലാമേളയും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2025

ജിസാന്‍: കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് മലയാളം മിഷന്‍ ജിസാന്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃഭാഷാ ദിനാചരണവും കുട്ടികളുടെ കലാമേളയും സംഘടിപ്പിച്ചു. മാതൃഭാഷയുടെ വേദിയില്‍ മലയാളം മിഷന്‍ ഒരുക്കിയ സംഗമത്തിലും ആഘോഷ പരിപാടികളിലും ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും ഒത്തുചേര്‍ന്നു. ജിസാന്‍ ടാമറിന്‍ഡ് ഹാളില്‍ നടന്ന സാംസ്‌കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും കുട്ടികളുടെ കലാമേളയും പ്രവാസി മലയാളി സമൂഹത്തിന്റെ ഒരുമ വിളിച്ചോതുന്ന ആഘോഷമായി മാറി. സാംസ്‌കാരിക സംഗമം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാന്‍ താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ഡോ.രമേഷ് മൂച്ചിക്കല്‍ സദസിന് ചൊല്ലിക്കൊടുത്തു. വിവിധ സംഘടനാ നേതാക്കളായ സലാം കൂട്ടായി, സിറാജ് പുല്ലൂരാമ്പാറ, നാസര്‍ ചേലേമ്പ്ര, അനസ് ജൗഹരി, ഡോ. ജോ വര്‍ഗീസ്, ജോര്‍ജ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ മേഖല സെക്രട്ടറി സജീര്‍ കൊടിയത്തൂര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ഷഫീഖ് റഹ്‌മാന്‍ തൊട്ടോളി നന്ദിയും പറഞ്ഞു. ഹര്‍ഷാദ് അമ്പയക്കുന്നുമ്മേല്‍ പരിപാടിയുടെ അവതാരകനായിരുന്നു.

മലയാളം മിഷന്‍ നവംബറില്‍ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റര്‍ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.എസ്.തീര്‍ത്ഥ, രണ്ടാം സ്ഥാനം നേടിയ ഖദീജ താഹ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷംസു പൂക്കോട്ടൂര്‍, ഡോ.ജോ വര്‍ഗീസ്, സജീര്‍ കൊടിയത്തൂര്‍ എന്നിവര്‍ പ്രശംസാ ഫലകവും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് കൈമാറി. മലയാള ഭാഷയെയും കേരളത്തെയും കുറിച്ചുള്ള ഗാനങ്ങളും കവിതകളും രശ്മി സത്യന്‍, എം.കെ.ഓമനക്കുട്ടന്‍, വര്‍ഗീസ് കോശി, സലിം മൈസൂര്‍, ഡോ.രമേഷ് മൂച്ചിക്കല്‍, കുമാര്‍ എന്നിവര്‍ ആലപിച്ചു. സാധിക വിജീഷ്, തീര്‍ത്ഥ.പി.എസ്, ഖദീജ താഹ, ഫാത്തിമ റിദ, സാന്‍വിക, ഫാത്തിമ റിയ, സാധിക, ഫാത്തിമ സെഹ്റ എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ കാണികളുടെ മനം കവര്‍ന്നു.

വിദ്യാര്‍ത്ഥികളുടെ സംഘനൃത്തം, നാടോടി നൃത്തം, കവിതാലാപനം, പ്രംസംഗം തുടങ്ങിയവ പരിപാടികളും അരങ്ങേറി. മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ നൂറ ഷംസു പൂക്കോട്ടൂര്‍, ഹൈസിന്‍ മുഹമ്മദ് നജീബ്, ആഷര്‍ സയാന്‍, അസീം റയാന്‍, ഫഹ്‌മീസ്, ജെര്‍മിയ ജോര്‍ജ്ജ്, സാന്‍വിക എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026