l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജേര്‍ണലിസം പരിശീലനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2025

റിയാദ്: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നേതൃത്വം നല്‍കുന്ന ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്താ അവബോധം മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, വായനക്കാരനിലും ഉണ്ടാകണം. സിറ്റിസണ്‍ ജേര്‍ണലിസത്തിനും സോഷ്യല്‍ മീഡിയാ ആക്ടിവിസത്തിനും പ്രസക്തിയുളള കാലത്ത് വയോജനങ്ങള്‍ക്കായി നടത്തുന്ന മാധ്യമ പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയാ ഫോറം പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടര്‍ നസ്റുദ്ദീന്‍ വിജെ പാഠ്യപദ്ധതി വിശദീകരിച്ചു. നവാസ് റഷീദ്, സുലൈമാന്‍ ഊരകം, മൈമൂന അബ്ബാസ്, ഇബ്രാഹിം സുബുഹാന്‍, അമീര്‍ ഖാന്‍, നൗഫിന സാബു, റഹ്‌മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, ജലീല്‍ ആലപ്പുഴ, ഷകീബ് കൊളക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, നൗഫല്‍ പാലക്കാടന്‍, ബി പ്രദീപ്, ഷജ്ന സുബ്ഹാന്‍, വികെകെ അബ്ബാസ്, അഡ്വ. എന്‍പി ജമാല്‍, അഡ്വ. എല്‍ കെ അജിത് എന്നിവര്‍ പ്രസംഗിച്ചു. ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജന. സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026