l o a d i n g

ഗൾഫ്

'നോട്ടെക് നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ' നവംബര്‍ 14 ന് റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2025

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) മൂന്നാമത് 'നോട്ടെക് നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ' നവംബര്‍ 14 ന് റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പങ്കുവെക്കാനുളള അവസരമാണ് എക്സ്പോ എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നോട്ടക്കിന്റെ ഭാഗമായി നടക്കും. അറിവും ആസ്വാദനവും നല്‍കുന്ന എക്സ്പോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സയന്‍സ്, ടെക്നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, മേക്കേഴ്സ് മാര്‍ക്കറ്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ എക്സ്പോയില്‍ ഉള്‍പ്പെടും. സംരംഭങ്ങള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പവലിയനുകള്‍ സജ്ജീകരിക്കാന്‍ അവസരം നല്‍കും.

കൂടാതെ വ്ലോഗ്, സയന്‍സ് വര്‍ക്കിംഗ് മോഡല്‍, സെമിനാര്‍, ദി ലെജന്‍ഡറി, എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചാലഞ്ച്, ഐഡിയതോണ്‍, ലൈവ് ഇന്ററാക്ടീവ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങറും. മത്സരങ്ങളില്‍ 35 വയസ്സ് വരെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ഉച്ചക്ക് 2 മുതല്‍ രാത്രി10 വരെയാണ് പരിപാടി. അറിവ് പങ്കുവെക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും വിവിധ കൗണ്ടറുകള്‍, നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാന്‍ ഐടോക്ക്, സംരംഭകരെയും പ്രോജക്റ്റുകളെയും പരിചയപ്പെടാനും പ്രേക്ഷകര്‍ക്ക് പ്രചോദനം നല്‍കാനും ചാറ്റ് വിത്ത് എന്റര്‍പ്രണര്‍, ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ് മുതലായും എക്സ്പൊയുടെ ഭാഗമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026