l o a d i n g

ഗൾഫ്

ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന് കേളി റിയാദില്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നവംബര്‍ 7 മുതല്‍ ആരംഭിക്കുന്ന ഒരുവര്‍ഷത്തെ പരിപാടികള്‍ക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് റിയാദില്‍ എത്തി. കേളി സംഘടിപ്പിക്കുന്ന 'അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍' എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉള്‍ക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാന്റ് മാസ്റ്റര്‍ പ്രദീപ് നയിക്കും.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രദീപിനെ കേളി ഭാരവാഹികള്‍ സ്വീകരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍, ചെയര്‍മാന്‍ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

കേളിയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കേളിയുടെ വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളെയും പങ്കാളികളാക്കികൊണ്ട് പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ പരിപാടി, അറേബ്യന്‍ മേഖലയിലെ മുഴുവന്‍ ആളുകളിലേക്കും വിശിഷ്യാ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ബൗദ്ധികത്വര വര്‍ധിപ്പിക്കുകയും, അറിവിനെയും ബുദ്ധിശേഷിയെയും ആഘോഷമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ സൗദിയിലെ വിവിധ മേഖലകളില്‍ നിന്ന് ഭാഷാ- ദേശാന്തരഭേദമില്ലാതെ നിരവധി ടീമുകള്‍ പങ്കെടുക്കും.

''ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിനെ പോലെയുള്ള വ്യക്തിത്വത്തിന്റെ സാന്നിധ്യം കേളിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് കേളി ഭാരവാഹികള്‍ അറിയിച്ചു. അറിവിനെയും ചിന്തയെയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ഈ പരിപാടികള്‍ ഭാവി തലമുറയ്ക്ക് പ്രചോദനമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026