ജിദ്ദ: അസീസിയ ഇമാം ബുഖാരി മദ്രസയില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ കേരളത്തനിമയും മലയാള സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവിധങ്ങളായ വര്‍ണചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു.
നമ്മുടെ മാതൃഭാഷയായ മലയാളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കണമെന്നും, ജാതി-മത ഭേദമന്യേ എല്ലാവരും ഒന്നായി, ഐക്യത്തോടെ ജീവിക്കുന്ന കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം എന്നും പ്രിന്‍സിപ്പല്‍ അബ്ദുസുബ്ഹാന്‍ പറഞ്ഞു.
40 ലധികം വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ചിത്രരചനയുടെ ഭാഗമായി. അധ്യാപകരും സ്റ്റാഫ് അംഗങ്ങളും വിവിധ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.
Related News