l o a d i n g

ഇന്ത്യ

ഹരിയാനയിലെ കള്ളവോട്ട്: രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാറിസ്സ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2025

ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗുരുതരമായ ആരോപണത്തില്‍, ചിത്രം ദുരുപയോഗം ചെയ്യപ്പെട്ട ബ്രസീലിയന്‍ മോഡലായ ലാറിസ്സ പ്രതികരണവുമായി രംഗത്ത്. 22 വോട്ടര്‍മാരുടെ സ്ഥാനത്ത് ലാറിസ്സയുടെ ഒരേ ചിത്രം ഉപയോഗിക്കുകയും ഇവരൊക്കെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

തന്റെ ചിത്രം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ദുരുപയോഗം ചെയ്തതില്‍ ലാറിസ്സ ഞെട്ടല്‍ രേഖപ്പെടുത്തി. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അവര്‍ പ്രതികരിച്ചത്. 'എനിക്കൊരു തമാശ പറയാനുണ്ട്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചു. ഇത് തികച്ചും വിചിത്രമാണ്,' ലാറിസ്സ പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് തന്റെ ഫോട്ടോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്യുന്ന വിവരം അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രീകൃതമായ അട്ടിമറി നടന്നെന്നും ഇതിലൂടെ 25 ലക്ഷത്തോളം വോട്ടുകള്‍ കവര്‍ന്നെടുത്തെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വോട്ടിങ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാപകമായ കള്ളവോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

10 ബൂത്തുകളിലായി 22 വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് രാഹുലിന്റെ അവകാശവാദം. ഒരേ ചിത്രം ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് വോട്ടര്‍പട്ടികയില്‍ ഈ വോട്ടുകള്‍ ഇടം നേടിയത്. ഈ സംഭവത്തെത്തുടര്‍ന്ന് വോട്ടര്‍പട്ടികയിലെ വിശ്വാസ്യതയെക്കുറിച്ചും കള്ളവോട്ടിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ സജീവമായിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026