l o a d i n g

ഗൾഫ്

യു.എ.ഇ 2026 'കുടുംബ വര്‍ഷ'മായി പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2025

അബുദാബി: 2026 'കുടുംബ വര്‍ഷ'മായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രഖ്യാപിച്ചു. ദേശീയ കുടുംബ വളര്‍ച്ച നയം 2031 ന്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇയുടെ ഭാവി കുടുംബത്തില്‍ നിന്നാണ് തുടങ്ങുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

''ഇന്ന്, യുഎഇ ഗവണ്‍മെന്റ് വാര്‍ഷിക യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തു. അതില്‍ ഞങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും വളരെ പ്രധാനപ്പെട്ട വിഷയത്തെ അഭിമുഖീകരിക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രപരമായ കാഴ്ചപ്പാടും ദേശീയ ചട്ടക്കൂടുമായി ദേശീയ കുടുംബ വളര്‍ച്ച നയം 2031 ഞങ്ങള്‍ അംഗീകരിച്ചു. കുടുംബം രാജ്യത്തിന്റെ ശക്തിയുടെയും സമൃദ്ധിയുടെയും ആണിക്കല്ലാണ്. അതിന്റെ വളര്‍ച്ചയും സ്ഥിരതയും ഫലപ്രാപ്തിയുമാണ് സമൂഹത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ കാരണമാകുന്നത്. അതൊരു പൊതു ഉത്തരവാദിത്വമാണ്. ഇന്ന് നമ്മള്‍ പ്രവര്‍ത്തിക്കുന്ന യുഎഇയുടെ ഭാവി കുടുംബത്തില്‍ നിന്നാണ് തുടങ്ങുന്നത്. അതില്‍ നിന്നാണ് തലമുറകള്‍ വളര്‍ന്നുവരുന്നത്. അതിലൂടെയാണ് നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും സ്വത്വവും നാം സംരക്ഷിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു.

ഈ സംരംഭം, ശക്തവും ഒത്തൊരുമയുള്ളതുമായ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യുഎഇയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. പ്രതിരോധശേഷിയും അഭിവൃദ്ധിയുമുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാന ശിലകള്‍ കുടുംബബന്ധങ്ങളാണ്. കൂടാതെ, എമിറാത്തി സമൂഹത്തിന്റെ മുഖമുദ്രയായ ഐക്യം, സഹാനുഭൂതി, സഹകരണം എന്നിവയുടെ ആഴത്തില്‍ വേരൂന്നിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, ഈ മൂല്യങ്ങള്‍ ഭാവി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026