l o a d i n g

ഗൾഫ്

ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ : കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കീഴ്ഘടകമായ ജെ.ഡി.സി.സിയുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് 2026 - 2027 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമത്തില്‍ മുഹമ്മദ് റഫീഖ് സുല്ലമി ഉല്‍ബോധനം നടത്തി. സെന്റര്‍ കമ്മിറ്റി പ്രതിനിധി റൗനക് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഡോ. സലാഹുദ്ദീന്‍ പെരിന്തല്‍മണ്ണ, വൈസ് പ്രസിഡന്റ് ഷിയാസ് കാളികാവ്, ജനറല്‍ സെക്രട്ടറി സൗബാന്‍ മോങ്ങം വകുപ്പ് സെക്രട്ടറിമാരായി റിയാസ് തുവൂര്‍ (ദഅവ), ലിനീഷ് M (എഡ്യുക്കേഷന്‍), ജിന്‍ഷാദ് അങ്ങാടിപ്പുറം (മീഡിയ & പബ്ലിസിറ്റി), അമ്മാര്‍ N തിരൂര്‍ (ഐടി), മന്‍ഹല്‍ വെട്ടുപാറ (സോഷ്യല്‍ വെല്‍ഫെയര്‍), എന്നിവരെയും ട്രഷററായി റബീബ് കാളികാവിനെയും സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സില്‍ മെമ്പര്‍മാരായി ഡോ. അഷ്‌റഫ്, ആലി കോയ ചാലിയം എന്നിവരെയും തെരഞ്ഞെടുത്തു. 15 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ജെ.ഡി.സി.സി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് സംസാരിച്ചു. ഡോ അഷറഫ് സ്വാഗതവും പുതിയ ജനറല്‍ സെക്രട്ടറി സൗബാന്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026