l o a d i n g

കേരള

അത് തമാശചോദ്യം, ബോഡി ഷെയിമിംഗ് ചെയ്തില്ല- മാപ്പു പറഞ്ഞ് യൂ ട്യൂബര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ചെന്നൈ- നടി ഗൗരി ജി. കിഷനോട് ശരീരഭാരത്തെക്കുറിച്ച് ചോദ്യമുയര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക്. നടിക്ക് മനോവിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം. അതേസമയം, തന്റെ ചോദ്യത്തെ കാര്‍ത്തിക് ന്യായീകരിച്ചു.

'എനിക്ക് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായിട്ട് മാനസിക വിഷമമുണ്ട്. കാരണം ഈ ഗൗരി കിഷന്‍ സംഭവമാണ്. ഞാന്‍ ഒരു രീതിയില്‍ ചോദിച്ചു. അവരത് വേറൊരു രീതിയില്‍ എടുത്തിട്ട് 'സ്റ്റുപ്പിഡ്, സെന്‍സില്ലാത്ത ചോദ്യം' എന്ന് പറഞ്ഞു. അതുകൊണ്ട് അവരോട് വീണ്ടും ചോദ്യം ചോദിക്കേണ്ടി വന്നു. ആ കുട്ടിയെ ഞാന്‍ ബോഡിഷെയിം ചെയ്തിട്ടില്ല', കാര്‍ത്തിക് പറഞ്ഞു.

'നായകന്‍ എടുത്തുയര്‍ത്തിയതുകൊണ്ടാണ് ഭാരത്തെക്കുറിച്ച് ചോദിച്ചത്. അതൊരു തമാശ ചോദ്യമായിട്ടാണ് ചോദിച്ചത്, പക്ഷേ അത് തെറ്റിദ്ധരിക്കപ്പെട്ടു', യൂട്യൂബര്‍ ന്യായീകരിച്ചു.

''ഒരാളെയും ആക്രമിക്കാന്‍ ഉദ്ദേശമില്ല' എന്ന് പറഞ്ഞ് അവരിന്ന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. എനിക്കും അവരുടെ മനസ്സ് വേദനിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നു. ഈ സംഭവത്തില്‍ അവര്‍ക്ക് എന്തെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍, എല്ലാവരും അവര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ നമ്മളും നമ്മുടെ നിലപാടില്‍നിന്ന് ഇറങ്ങിവരണമല്ലോ. അതിനാല്‍ ഞാന്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. ഈ സംഭവത്തില്‍ ഞാന്‍ എന്റെ ഖേദം അറിയിക്കുന്നു', കാര്‍ത്തിക് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026