l o a d i n g

ഗൾഫ്

സൗദിയില്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കണം- ജിദ്ദ കേരള പൗരാവലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ - സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു. 27 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 85,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകളടക്കം ആവശ്യമായ ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കാനും പുതുക്കാനും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കഴിയുമെന്ന് പൗരാവലി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിനും ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. ഡോ. ഇന്ദു ചന്ദ്രശേഖരന്‍ പ്രമേയം അവതരിപ്പിച്ചു.

ബോധവത്കരണ പരിപാടിയില്‍ ജലീല്‍ കണ്ണമംഗലം മോഡറേറ്ററായി. ഭരണഘടന മുന്നോട്ടുവെക്കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെക്കുറിച്ചും എ.എം. സജിത്ത് സംസാരിച്ചു. എസ്.ഐ.ആറും പ്രവാസികളും എന്ന വിഷയത്തില്‍ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി ക്ലാസ്സെടുത്തു. എസ്.ഐ.ആര്‍ സംബന്ധിച്ച് അനാവശ്യമായ ആശങ്കകള്‍ വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും ഈ അവസരം ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആറിന്റെ വിവിധ നടപടിക്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രതിനിധികള്‍ ചര്‍ച്ചാ സംഗമത്തിന്റെ ഭാഗമായി പങ്കെടുത്തു. സഹീര്‍ മാഞ്ഞാലി (ഒ.ഐ.സി.സി), മജീദ് കോട്ടേരി (കെ.എം.സി.സി), ഖലീല്‍ പാലോട് (തനിമ), ഇബ്രാഹിം ശംനാട് (ജെ.ഐ.എം.എഫ്), ഡെന്‍സണ്‍ ചാക്കോ (വേള്‍ഡ് മലയാളി കൗണ്‍സില്‍), യൂനുസ് (ഡബ്ല്യു.എം.എഫ്), അഡ്വ. ഷംസു (ലോയേഴ്സ് ഫോറം), ബഷീര്‍ ചുള്ളിയന്‍ (പ്രവാസി വെല്‍ഫെയര്‍), ഷിയാസ് ഇമ്പാല, സലീം മധുവായി (ന്യൂ ഏജ്), റഷീദ് (ഐ.സി.എഫ്), എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി (സി.ഐ.ജി.ഐ), അയ്യൂബ് പന്തളം (പി.ജെ.എസ്), ഇബ്രാഹിം ഇരിങ്ങല്ലൂര്‍ (ഇശല്‍), ഹിഫ്സുറഹ്‌മാന്‍ (കെ.ഡി.എഫ്), സലാഹ് കാരാടന്‍, വാസു ഹംദാന്‍, ഷരീന റഷീദ്, ഗഫൂര്‍ കൊണ്ടോട്ടി, നാസര്‍ കോഴിത്തൊടി, ശ്രീത, ഷൗക്കത്ത് പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.

ജിദ്ദ കേരള പൗരാവലി ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കാലഘട്ടത്തിന് ആവശ്യമായ അവബോധം നല്‍കുവാനും, ലഭിക്കേണ്ട ആനുകൂല്യങ്ങളും സേവനങ്ങളും നേടിയെടുക്കുന്നതിനും സന്നദ്ധമാണെന്ന് കണ്‍വീനര്‍ വേണുഗോപാല്‍ അന്തിക്കാട് സദസ്സില്‍ വ്യക്തമാക്കി. മന്‍സൂര്‍ വയനാട് സ്വാഗതവും ശരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത്, സി എച്ച് ബഷീര്‍, അലി തേക്കുത്തോട്, റാഫി ആലുവ, നവാസ് ബീമാപള്ളി, അഷ്റഫ് രാമനാട്ടുകര എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

ഫോട്ടോ: ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച പരിപാടിയില്‍ കബീര്‍ കൊണ്ടോട്ടി, എ.എം സജിത്ത് എന്നിവര്‍ സംസാരിക്കുന്നു. ജലീല്‍ കണ്ണമംഗലം, മന്‍സൂര്‍ വയനാട് സമീപം.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026