l o a d i n g

ഗൾഫ്

നിയോ ഭാരവാഹികള്‍ അബ്ദുല്‍ വഹാബ് എം.പിയുമായി കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ പി.വി. അബ്ദുല്‍ വഹാബ് രാജ്യസഭാ എം.പി.യുമായി നിയോ (NEO) ഭാരവാഹികള്‍ സൗഹൃദ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച ജിദ്ദയിലെ സീസണ്‍ ഹോട്ടലില്‍ വെച്ചാണ് നടന്നത്. നിയോ പ്രസിഡന്റ് സുബൈര്‍ വട്ടോളിയുടെ നേതൃത്വത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. പ്രധാനമായും എസ്.ഐ.ആര്‍. സംബന്ധിച്ച വെല്ലുവിളികള്‍, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ആവശ്യം, കൂടാതെ സീസണ്‍ കാലത്ത് വിമാന ടിക്കറ്റ് നിരക്കുകളുടെ അമിത വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികള്‍ എം.പിയോടു പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് കേന്ദ്രത്തെയും സംസ്ഥാനത്തെയും സര്‍ക്കാരുകളുമായുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന അഭ്യര്‍ത്ഥനയും ഉന്നയിച്ചു. അബ്ദുല്‍ വഹാബ് എം.പി. പ്രവാസി സമൂഹത്തിന്റെ നന്മക്കായി തനിക്ക് കഴിയുന്ന എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി.

പ്രവാസികളുടെ സമൂഹ്യ ഉയര്‍ച്ചക്കും , വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നിയോ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എം.പി. അഭിനന്ദിച്ചു.
സംഘടനയുടെ ഭാവി പദ്ധതികളും പ്രവാസി ക്ഷേമനടപടികളും സംബന്ധിച്ച് വിശദമായ അവതരണവും ഈ അവസരത്തില്‍ നടന്നു.

കൂടിക്കാഴ്ചയില്‍ ഭാരവാഹികളായ അനസ് നിലമ്പൂര്‍, ട്രഷറര്‍ ജലീല്‍ മൂത്തേടം, മുഖ്യ രക്ഷാധികാരി ഇണ്ണി, മുന്‍ ട്രഷറര്‍ സൈഫു വാഴയില്‍, നിസ്‌നു ഹുസ്സൈന്‍ ചുള്ളിയോട്, ഫസലു മുത്തേടം, സല്‍മാന്‍ വഴിക്കടവ്, റാഫി വഴിക്കടവ് , ജംഷി മുത്തേടം എന്നിവരും പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026