l o a d i n g

ഗൾഫ്

ജിദ്ദ സൗദി എറണാകുളം റെസിഡന്റ്സ് അസോസിയേഷന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ: ജിദ്ദയിലെ എറണാകുളം ജില്ലയില്‍ നിന്നുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ സൗദി എറണാകുളം റെസിഡന്റ്സ് അസോസിയേഷന്‍ (സെറ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലക്കി ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റിക്ക് പകരമായി പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായി നേതാക്കളായ ജോണ്‍സന്‍ കല്ലറക്കല്‍, ക്രിസ് ജെയിംസ്, മോഹന്‍ ബാലന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭാരവാഹികളായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകനായ ബിജു ആന്റണി (പ്രസിഡന്റ്), റജീല സഹീര്‍ (സെക്രട്ടറി), ഡേവിസ് ദേവസ്സി ട്രഷറര്‍), മോഹന്‍ ബാലന്‍, മുഹമ്മദ് റാഫിക്ക്, ജോണ്‍സന്‍ കല്ലറക്കല്‍ (രക്ഷാധികാരികള്‍) റാണി രാജേഷ് (വൈസ് പ്രസിഡന്റ്), സിമി അബ്ദുല്‍ ഖാദര്‍ (ജോയിന്റ് സെക്രട്ടറി), ജാന്‍സി മോഹന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് റാഫി (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ബെന്നി, പ്രതീഷ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെഞ്ഞെടുത്തു.

കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വരും വര്‍ഷങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള കുടുംബങ്ങളുടെ ഉന്നമനത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന് സംഘടന മുന്‍കൈയെടുക്കുമെന്നും അവര്‍ പറഞ്ഞു. അബ്ദുല്‍ ഖാദര്‍ ആലുവ, സഹീര്‍ മാഞ്ഞാലി, സീന റാഫിക്ക് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026