l o a d i n g

ഗൾഫ്

യു.എ.ഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റു ശക്തം; പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

ദുബായ്: യു.എ.ഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റു ശക്തമായതിനാല്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്) മുന്നറിയിപ്പു നല്‍കി. ശ്വസന സംബന്ധമായ അസുഖമുള്ളവര്‍ പൊടിക്കാറ്റുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. പൊടിപടലം ചെറുക്കാന്‍ താമസയിടങ്ങളിലെ വാതിലുകളും ജനലുകലും തുറക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളുമുണ്ട്.

ശക്തമായ കാറ്റിലും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകള്‍ ഒഴിവാക്കുക. പൊടിക്കാറ്റില്‍ പുറത്തുപോകേണ്ടിവന്നാല്‍ മാസ്‌ക് ധരിക്കുകയോ മൂക്കും വായയും നനഞ്ഞ തുണി കൊണ്ട് മറയ്ക്കുകയോ ചെയ്യണം. വാഹനമോടിക്കുമ്പോള്‍ കാറിന്റെ വിന്‍ഡോ തുറക്കരുത്. പൊടിയില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനു കണ്ണടകള്‍ ധരിക്കുന്നതാണ് സുരക്ഷിതം. അലര്‍ജി ലക്ഷണങ്ങളോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മരുന്നുകള്‍ക്ക് ഒപ്പം ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇന്‍ഹേലറുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026