l o a d i n g

ഗൾഫ്

'നോട്ടെക് 2025' നവംബര്‍ 14-ന് ജിദ്ദയില്‍; മുന്നോടിയായി 'ടീച്ച് ലൂം' അധ്യാപക സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

ജിദ്ദ: വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് 'നോട്ടെക്, നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ' (KNOWTECH) നവംബര്‍ 14-ന് ജിദ്ദയില്‍ നടക്കും. 2018-ല്‍ തുടക്കം കുറിച്ച ഈ സാങ്കേതികോത്സവം, പ്രവാസലോകത്തെ വളര്‍ന്നുവരുന്ന ശാസ്ത്ര പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഒരുക്കുന്നത്.

എക്സ്പോയുടെ മുന്നോടിയായി ജിദ്ദയിലെ വിവിധ സ്‌കൂളുകളിലെ സയന്‍സ് അധ്യാപകര്‍ക്കായി 'ടീച്ച് ലൂം' (Teach Loom) എന്ന പേരില്‍ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന നിര്‍മ്മിത ബുദ്ധി (AI) ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് റിയാസ് കൊല്ലം ക്ലാസിന് നേതൃത്വം നല്‍കി.

സൈദലവി മാസ്റ്റര്‍ (ഇന്ത്യന്‍ എംബസി സ്‌കൂള്‍) അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഉമൈര്‍ മുണ്ടോളി സ്വാഗതവും ഫസീന്‍ അഹ്‌മദ് ആമുഖ പ്രഭാഷണവും നടത്തി. മന്‍സൂര്‍ ചുണ്ടമ്പറ്റ കീനോട്ട് അവതരിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ സംവദിച്ചു. ചടങ്ങില്‍ നൗഫല്‍ മുസ്ല്യാര്‍, ആഷിഖ് ഷിബിലി എന്നിവര്‍ സന്നിഹിതരായിരുന്നു. ശബീറലി തങ്ങള്‍ നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026