l o a d i n g

കായികം

സിഫ് ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ ആദ്യ ജയം എഫ് സി യാമ്പുവിന്, ബി ഡിവിഷനില്‍ ഫ്രണ്ട്സ് ജിദ്ദക്കും, ന്യൂകാസില്‍ എഫ് സിക്കും ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജിസിസിയിലെ ഏറ്റവും വലിയ പ്രവാസി കായിക മാമാങ്കമായ സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് 2025 ന് ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. ഉദ്ഘാടന ദിവസത്തെ ആദ്യ മത്സരത്തില്‍ ബി ഡിവഷനില്‍ കാഫ് ലോജിസ്റ്റിക് ഫ്രണ്ട്‌സ് ജൂനിയര്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് ബൂക്കറ്റ് എഫ് എഫ് സി സോക്കര്‍ എഫ്‌സി സീനിയര്‍സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ നില പോലെ തന്നെ തികച്ചും ഏകപക്ഷീയമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രണ്ട്‌സ് ടീം നാല് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. നസീഫ് അന്‍വര്‍ (2) , മുഹമ്മദ് നിഹാല്‍ (2), മുഹമ്മദ് ഷിഹാദ്, അജ്മല്‍ ജസീം, മുഹമ്മദ് റിഷാല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫ്രണ്ട്‌സ് ജൂനിയറിന്റെ അജ്മല്‍ ജസീമിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂകാസില്‍ എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആര്‍ച്ചുണ് അഡ്വെവര്‍ടൈസിങ് & ഇവെന്റ്‌സ് എ സി സി ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ മുഹമ്മദ് അനീസ് പെനാല്‍റ്റിയിലൂടെ നേടിയ ഒരു ഗോളിന് ന്യൂകാസില്‍ മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ നിസാമുദ്ധീന്‍ മികച്ച ഒരു ഗോളിലൂടെ എ സി സി ബി ടീമിന് സമനില നേടിക്കൊടുത്തു. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എ സി സി ബി ടീം ഗോള്‍കീപ്പറും പ്രതിരോധ നിരയും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ നിന്ന് കിട്ടിയ പന്ത് ഗോളാക്കി കൊണ്ട് മുഹമ്മദ് നിബ്രാസ് ന്യൂകാസില്‍ എഫ് സിക്ക് വിജയം സമ്മാനിച്ചു. നിബ്രാസ് തന്നെയാണ് മത്സരത്തിലെ മികച്ച കളിക്കാരനും.

ടൂര്‍ണമെന്റിലെ എ ഡിവിഷനിലെ ആദ്യ മത്സരത്തില്‍ എഫ് സി യാമ്പു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ റീം അല്‍ ഉല ഈസ്റ്റീ സബീന്‍ എഫ് സിയെ പരാജയപ്പെടുത്തി. മുന്‍ കേരള സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തുവിന്റെ നേതൃത്വത്തില്‍ ഐ എസ് എല്‍, കെ പി എല്‍ താരങ്ങളായ മുഹമ്മദ് അനസ്, ഉമര്‍ മുഹ്താര്‍, അബ്ദു റഹീം, അജാദ് സഹീം തുടങ്ങിയ വമ്പന്‍ താരനിരയുമായി ഇറങ്ങിയ ശക്തരായ സാബിന്‍ എഫ് സിയെ കുറിയ പാസുകളിലൂടെ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് അവസരം കിട്ടുമ്പോള്‍ ആക്രമിച്ചു കളിച്ച എഫ് സി യാമ്പുവിന്റെ തന്ത്രം വിജയം കാണുകയായിരുന്നു. ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം സാബിന്‍ എഫ് സിക്കായിരുന്നു. സാബിന്‍ എഫ് സിയുടെ മുന്നേറ്റങ്ങളെല്ലാം അഫ്ദല്‍ മുത്തുവിനെ കേന്ദ്രീകരിച്ചാണെന്ന് മനസ്സിലാക്കിയ യാമ്പു എഫ് സി പ്രതിരോധ നിരക്കാരന്‍ അജ്മലിനെ ഉപയോഗിച്ച് അഫ്ദലിന് പൂട്ടുകയും അജ്നാസും ഡാനിഷും നേതൃത്വം കൊടുത്ത യാമ്പു മധ്യനിര കുറിയ പാസ്സുകളിലൂടെ മികച്ച ഒത്തിണക്കത്തോടെ പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മുന്നേറ്റ നിരക്ക് തുടരെ തുടരെ പന്തെത്തിക്കുകയും ചെയ്ത് തുടങ്ങിയതോടെ മത്സരം ആവേശകരമായി.

രണ്ടാം പകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ പന്തുമായി ഒറ്റക്ക് മുന്നേറിയ സൂരജിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കികൊണ്ട് മുഹമ്മദ് അജ്നാസ് യാമ്പുവിന് ആദ്യ ലീഡ് സമ്മാനിച്ചു. ഗോള്‍ വീണതോടെ സാബിന്‍ എഫ് സി ആക്രമണം വീണ്ടും ശക്തമാക്കി. ഗോള്‍ മടക്കാനുള്ള ആവേശത്തില്‍ സാബിന്‍ പ്രതിരോധനിരയടക്കം കയറി കളിക്കുന്നതിനിടെ സ്വന്തം ബോക്‌സിനുള്ളില്‍ നിന്ന് കിട്ടിയ പന്ത് യാമ്പു പ്രതിരോധ നിര താരം അഭിജിത് അനില്‍ മൈതാന മധ്യത്തില്‍ നിന്ന് ഓടിക്കയറിയ ദില്‍ഷാദിന് നീട്ടി നല്‍കി. മൈതാനത്തിന്റെ ഇടത് ടച് ലൈനിനരികെ ഗോള്‍ പോസ്റ്റില്‍ നിന്ന് ഏതാണ്ട് മുപ്പത് വാര അകലെ നിന്നും മുന്നോട്ട് കയറി നിന്നിരുന്ന സാബിന്‍ എഫ് സി ഗോള്‍ കീപ്പര്‍ നിഹാലിനെ തലക്ക് മുകളിലൂടെ അതി വിദഗ്ധമായി ഗോള്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് തൂക്കി ഇറക്കിയ മനോഹരമായ ഗോളിലൂടെ ദില്‍ഷാദ് എഫ് സി യാമ്പുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരതിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി കൊണ്ട് അബ്ദു റഹീം സാബിന്‍ എഫ് സിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമം നടത്തിയെങ്കിലും യാമ്പു പ്രതിരോധ നിര ഉറച്ചു നിന്ന് സാബിന്‍ ആക്രമണങ്ങളെ ചെറുത്തു. എഫ് സി യാമ്പുവിന്റെ ദില്‍ഷാദ് അഹമ്മദ് ആണ് മത്സരത്തിലെ മികച്ച കളിക്കാരന്‍.

മിഥുന്‍ (RKG), മഡോണ്‍ (EASTEA), സൗഫര്‍ (റീം അല്‍ ഉല ), അബ്ദുറഹ്‌മാന്‍ (അല്‍ഹര്‍ബി ), നളിന്‍ (ചാര്‍മസ് ), സുനീര്‍ (അര്‍കാസ്), ഷിയാസ് (ഇമ്പാല ), കബീര്‍ കൊണ്ടോട്ടി (മീഡിയ ഫോറം ), സനൂപ് (ഈസ്റ്റീ ), ജോയ് മൂലന്‍ (വിജയ് മസാല ), ലത്തീഫ് കാപ്പുങ്കല്‍ (എന്‍ കംഫോര്‍ട്ട് ), ഹിഫ്സുറഹ്‌മാന്‍ (സിഫ്), മുസ്തഫ വി.പി. (കെ.എം.സി.സി ), ജുനൈസ് (നവോദയ), ഷംസീദ് (സമ പ്ലാസ്റ്റിക് , )മുസ്തഫ ചേളാരി (ഒഐസിസി ), ഹനീഫ കടമ്പോട്ട് (സ്‌കൈമോണ്ട് ) എന്നിവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026